29 March 2024 Friday

യാത്രയയപ്പും അനുമോദന സദസും സംഘടിപ്പിച്ചു

ckmnews

യാത്രയയപ്പും അനുമോദന സദസും സംഘടിപ്പിച്ചു


ചങ്ങരകുളം: ആലങ്കോട് കൃഷിഭവനിൽ നിന്നും ട്രാൻസ്ഫർ ആയി പോകുന്ന ഉദ്യോഗസ്ഥർക്ക് യാത്രയപ്പും അനുമോദന സദസ്സും സംഘടിപ്പിച്ചു.ആലങ്കോട് കൃഷിഭവൻ പരിധിയിലെ പാടശേഖര സമിതികളും,കർഷകാരും ആണ് പരിപാടി സംഘടിപ്പിച്ചത്.ചിയ്യാനൂർ സ്കൂളിൽ നടന്ന പരിപാടി ആലങ്കോട് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ. വി. ഷഹീർ ഉദ്ഘാടനം ചെയ്തു.പഞ്ചായത്ത് വൈസ് പ്രസിഡണ്ട് പ്രഭിത ടീച്ചർ അധ്യക്ഷത വഹിച്ചു.ചടങ്ങിൽ പഞ്ചായത്ത് വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ മുഹമ്മദ് ശരീഫ്, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സി കെ പ്രകാശൻ, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ കരുണാകരൻ,മെമ്പർമാരായ സുജിത സുനിൽ,ചന്ദ്രമതി, നിംന, വിനീത, ശശി പുക്കെപുറത്ത്, മൈമൂന ഫാറൂഖ്.സുനിത,തസ്‌നി,നന്നമുക്ക്  കൃഷി ഓഫീസർ വൃന്ദ, ആലങ്കോട് കൃഷി അസിസ്റ്റന്റ്  മനോജ്,കർഷകരായ കൃഷ്ണൻ നായർ, സതീശൻ കോക്കൂർ,ഉമ്മർ പള്ളിക്കര,സുഹൈർ എറവറാംകുന്ന്, സീനത്ത് കോക്കൂർ, അബ്ദുള്ള മാളിയേക്കൽഎന്നിവർ ചടങ്ങിൽ സംസാരിച്ചു.കൃഷിഭവനിലെ ഉത്തരവാദിത്യങ്ങൾ കൃത്യതയോടെ നിർവഹിക്കുകയും,കർഷകരോട് വളരെ അടുത്തിടപ്പെടുകയും,കർഷകരുടെ ആവശ്യങ്ങൾ പരിഹരിച്ചു കൊടുക്കുകയും ചെയ്യുന്ന  ഉദ്യോഗസ്ഥരായിരുന്നു എന്ന് യോഗം അഭിപ്രായപെട്ടു.ഉദ്യോഗസ്ഥരായ വിനോബ്.പി. വി,വിജിത്ത് പി വി,സുബീഷ്. എൻ.പി എന്നിവർക്കാണ് യാത്രയയപ്പ് നൽകിയത്.ചടങ്ങിൽ പങ്കെടുത്തവർക്ക് കർഷകർ കൃഷി ചെയ്ത വെള്ളരി വിതരണം ചെയ്തു