19 April 2024 Friday

പൊന്നാനിയില്‍ കോവിഡ് ബാധിച്ച് ചികിത്സയില്‍ കഴിഞ്ഞ രണ്ട് പേര്‍ കൂടി മരിച്ചു

ckmnews


രണ്ട് ദിവസത്തിനിടെ പൊന്നാനിയില്‍ മാത്രം മരണം 4 ആയി


പൊന്നാനി:പൊന്നാനിയില്‍ കോവിഡ് ബാധിച്ച് ചികിത്സയില്‍ കഴിഞ്ഞ രണ്ട് പേര്‍ കൂടി ഇന്ന് മരിച്ചു.ഇതോടെ രണ്ട് ദിവസത്തിനിടെ പൊന്നാനിയില്‍ മാത്രം മരണം 4 ആയി.പൊന്നാനി ചാണാറോഡ് സ്വദേശി മൂച്ചിക്കൽ കുഞ്ഞിപ്പോക്കർ ആണ് കാലത്ത് മരിച്ചത്.രാത്രിയിൽ ശ്വാസതടസ്സം നേരിട്ടതിനെ തുടർന്ന് എടപ്പാളിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരണപ്പെട്ടിരുന്നു.തുടർന്നു നടത്തിയ പരിശോധനയിലാണ് പോസിറ്റീവ് സ്ഥിരീകരിച്ചത്.പൊന്നാനി, ചന്തപ്പടിയിൽ ബേക്കറി കച്ചവടം നടത്തിയിരുന്ന,ഇപ്പോൾ വസ്ത്രവ്യാപാരക്കട നടത്തുന്നതും,പൗലോസ് മില്ലിന് സമീപം താമസിക്കുന്നതുമായ മുർഷിങ്ങാനകത്ത് ഹമീദ്(65) എന്നയാളാണ് ഇന്ന് മഞ്ചേരി മെഡിക്കൽ കോളേജിൽ കൊവിഡ് ചികിത്സയിലിരിക്കെ മരണപ്പെട്ടത്.രണ്ടു ദിവസങ്ങൾക്ക് മുമ്പ് ന്യൂമോണിയയെ തുടർന്ന് കോട്ടക്കൽ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച ഇദ്ദേഹത്തിന് തുടർന്ന് നടത്തിയ പരിശോധനയിൽ കൊവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചതിനാൽ മഞ്ചേരി മെഡിക്കൽ കോളേജിൽ പ്രവേശിപ്പിക്കുകയായിരുന്നു.