19 April 2024 Friday

കുന്നംകുളം പോലീസ്‌ കസ്റ്റഡിയിലെടുത്ത പ്രതി പോലീസ്‌ സ്റ്റേഷനിൽ നിന്ന് ഓടി രക്ഷപ്പെട്ടു

ckmnews

കുന്നംകുളം പോലീസ്‌ കസ്റ്റഡിയിലെടുത്ത പ്രതി പോലീസ്‌ സ്റ്റേഷനിൽ നിന്ന് ഓടി രക്ഷപ്പെട്ടു


കുന്നംകുളം :അയിനൂരിൽ ആർ.എസ്‌.എസ്‌ പ്രവർത്തകനെ ആക്രമിച്ച കേസിൽ കസ്റ്റഡിയിലെടുത്ത പ്രതിയാണ്‌ സ്റ്റേഷനിൽ നിന്നും ഓടി രക്ഷപ്പെട്ടത്‌.കഴിഞ്ഞ ഏപ്രിൽ 15 ന് അയിനൂരിൽ ആർ.എസ്.എസ് കാര്യവാഹ് ജിതിനെ

ആക്രമിച്ച  കേസിലെ പ്രതിയായ വിഷ്ണുവാണ് രക്ഷപ്പെട്ടത്.ശനിയാഴ്ച  ശനിയാഴ്ച രാത്രിയാണ് കുന്നംകുളം പോലീസ് വിഷ്ണുവിനെ അയിനൂരിലെ വീട്ടിലെത്തി കസ്റ്റഡിയിലെടുത്തത്.തുടർന്ന് സ്റ്റേഷനിൽ എത്തിച്ച പ്രതിയാണ് ഓടിരക്ഷപ്പെട്ടത്.പ്രതിക്കായി പോലീസ് അന്വേഷണം ഊർജിതമാക്കി.