28 March 2024 Thursday

മജ്ലിസുല്‍ ഫുര്‍ഖാന്‍ ഓണ്‍ലൈന്‍ ദഅവ അവാര്‍ഡ് ബഷീര്‍ ഫൈസി ദേശമംഗലത്തിന് സമ്മാനിച്ചു

ckmnews


പെരുമ്പിലാവ്:കൊരട്ടിക്കര ആസ്ഥാനമായി പ്രവർത്തിക്കുന്ന ഖദീജ ബിൻത് ബുഖാരി ഫാമിലി ട്രസ്റ്റിന്റെ ഓൺലൈൻ രംഗത്ത് തിളക്കമാർന്ന പ്രവർത്തനം കാഴ്ചവെക്കുന്ന സമസ്തയുടെ പണ്ഡിതർക്കുള്ള മജ്ലിസുൽ ഫുർഖാൻ ഓൺലൈൻ ദഅവ പ്രഥമ അവാർഡ്‌ ബഷീർ ഫൈസി ദേശമംഗലത്തിന് സമ്മാനിച്ചു."മക്കയിലേക്ക് മനസ്സ് കൊണ്ട് " എന്ന 100 ദിവസം നീണ്ടു നിന്ന ഫേസ്ബുക് ലൈവ്  പ്രോഗ്രാമിലൂടെ കുടുംബ സദസ്സുകളിൽ പ്രവാചകസ്നേഹത്തിന്റെ വസന്തം വിരിയിച്ചു മുന്നേറുന്ന സമകാലിക വിഷയങ്ങളിൽ സാരസമ്പൂർണ്ണമായ ഇടപെടലിലൂടെ ശ്രദ്ധേയനായ ഡോ. അംബേദ്കർ അവാർഡ് ജേതാവും   സമസ്ത തൃശൂർ ജില്ല വർക്കിങ് സെക്രട്ടറി യുമായ ബഷീർ ഫൈസി ദേശമംഗലത്തിനെ തിരഞ്ഞെടുത്തത്.കൊരട്ടിക്കര മജ്ലിസുൽ ഫുർഖാനിൽ വെച്ച് നടന്ന ചടങ്ങിൽ   പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ് തങ്ങൾ അവാർഡ് കൈമാറി.ഓണമ്പള്ളി മുഹമ്മദ്‌ ഫൈസി, നൗഷാദ് ബാഖവി ചിറയിൻകീഴ്,പി ടി  ഉസ്താദ് ,   ഒ.എം.എസ് തങ്ങൾ, ഷഹീർ ദേശാമംഗലം, അമീൻ കൊരട്ടിക്കര, അബൂബക്കർ ദാരിമി,സുലൈമാൻ ദാരിമി ഏലംകുളം,  ഇബ്രാഹിം ഫൈസിപഴുന്നാന ,സുലൈമാൻ അൻവരി , അൻവർ മൂഹിയദ്ദീൻ ഹുദവി ,    ട്രസ്റ്റ്‌ ചെയർമാൻ നൂർ ഫൈസി  ,അബൂബക്കർ  എം എൽ. തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.