20 April 2024 Saturday

നിയന്ത്രണം വിട്ട മിനിലോറി പെട്ടി ഓട്ടോയിലും സ്കൂട്ടറിലും ഇടിച്ച് രണ്ടു പേർക്ക് ഗുരുതര പരിക്ക്

ckmnews

നിയന്ത്രണം വിട്ട മിനിലോറി പെട്ടി ഓട്ടോയിലും സ്കൂട്ടറിലും ഇടിച്ച്

രണ്ടു പേർക്ക് ഗുരുതര പരിക്ക്


പെരുമ്പിലാവ്:നിലമ്പൂർ പെരുമ്പിലാവ്  സംസ്ഥാനപാതയിൽ  സമീപംനിയന്ത്രണം വിട്ട  മിനിലോറി പെട്ടി ഓട്ടോയിലും സ്കൂട്ടറിലും  ഇടിച്ച് രണ്ടുപേർക്കു ഗുരുതര പരിക്കേറ്റു.സ്ക്കൂട്ടർ യാത്രികയും ചാലിശ്ശേരി അൽ മാസ് ആശുപത്രിയിലെ സ്റ്റാഫ് നഴ്സുമായ ശ്രീദേവി (34 ) , പെട്ടി ഓട്ടോ ഡ്രൈവറായ  മലപ്പുറം സ്വദേശി മുഹമ്മദ് (58 ) എന്നിവർക്കാണ് പരിക്കേറ്റത്.പരിക്കേറ്റവരെ

തൃശൂരിലെ സ്വകാര്യ ആശുപ്രത്രിയിൽ പ്രവേശിപ്പിച്ചു.അപകടത്തിൽ മിനിലോറി ഡ്രൈവർ പരിക്കേൽക്കാതെ അത്ഭുതകരമായി രക്ഷപ്പെട്ടു.ശനിയാഴ്ച വൈകീട്ട്

പട്ടാമ്പി റോഡിലെ

നൂറുൽ ഹുദ മദ്രസക്ക് സമീപം അഞ്ചോടെയായിരുന്നു അപകടം. കൂറ്റനാട് ഭാഗത്തു നിന്നും വന്നിരുന്ന വെള്ളം ബോട്ടിൽ  വിതരണ വാഹനമായ മിനിലോറി മറ്റൊരു വാഹനത്തെ മറികടക്കുന്നതിനിടെ നിയന്ത്രണം വിട്ട് പെട്ടി ഓട്ടോയിലും സ്ക്കൂട്ടറിലും ഇടിക്കുകയായിരുന്നു.

കുന്നംകുളം പോലീസ് മേൽ നടപടികൾ സ്വീകരിച്ചു.