19 April 2024 Friday

പെരുമ്പടപ്പ് ബ്ലോക്ക് പഞ്ചായത്ത് കല്ലുമ്മക്കായ് ചിപ്പി വളർത്തൽ വിളവെടുപ്പ് ഉൽഘാടനം നടത്തി

ckmnews

പെരുമ്പടപ്പ് ബ്ലോക്ക് പഞ്ചായത്ത് കല്ലുമ്മക്കായ് ചിപ്പി വളർത്തൽ വിളവെടുപ്പ് ഉൽഘാടനം നടത്തി


എരമംഗലം:പെരുമ്പടപ്പ് ബ്ലോക്ക് പഞ്ചായത്ത് 2022-23 വാർഷിക പദ്ധതി പ്രകാരം സംരംഭക വികസന പദ്ധതിയിൽ ഉൾപ്പെടുത്തി നടപ്പാക്കിയ കല്ലുമ്മക്കായ് / ചിപ്പി വളർത്തൽ കൃഷിയുടെ വിളവെടുപ്പ് ഉൽഘാടനം ബ്ലോക്ക് പ്രസിഡന്റ് അഡ്വക്കറ്റ് ഇ സിന്ധു നിർവ്വഹിച്ചു.വൈവിധ്യമുള്ള ഭൂപ്രകൃതിക്കനുസരിച്ചു ഓരോ മേഖലയിലും ഏറ്റെടുത്തു നടപ്പാക്കാൻ കഴിയുന്ന പദ്ധതികൾ കണ്ടെത്തി പ്രോത്സാഹിപ്പിക്കുക എന്ന ബ്ലോക്ക് പഞ്ചായത്തിന്റെ നയത്തിന്റെ ഭാഗമായാണ് ഉപ്പുവെള്ളം സുലഭമായുള്ള കാഞ്ഞിരമുക്ക്‌ പുഴ കനോലി കനാൽ അടക്ക മുള്ള പ്രദേശത്ത് കൃഷിയിറക്കിയതെന്ന് ഉൽഘാടന പ്രസംഗത്തിൽ പ്രസിഡന്റ് സൂചിപ്പിച്ചു.വരും കാലത്തു കൂടുതൽ സംരംഭകർ തയ്യാറാവുന്ന മുറക്ക് കൂടുതൽ സ്ഥലത്തേക്ക് വ്യാപിപ്പിക്കാനും ആലോചിക്കുന്നതായി അറിയിച്ചു.ഓരു ജലത്തിൽ വളരുന്ന കരിമീൻ കൃഷിയും സംരംഭങ്ങളായി നടപ്പാക്കാൻ ഉദ്ദേശിക്കുന്നെണ്ടെന്നും പ്രസിഡണ്ട് പറഞ്ഞു.യോഗത്തിൽ മാറഞ്ചേരി ഗ്രാമപഞ്ചായത് പ്രസിഡന്റ് ബീന ടീച്ചർ അധ്യക്ഷത വഹിച്ചു.ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് അബ്ദുൽ അസീസ് , ബ്ലോക്ക് സ്റ്റാന്റിംഗ് കമ്മിറ്റി അംഗം താജുന്നീസ ബ്ലോക്ക് ഡിവിഷൻ മെമ്പർ കെ സി ശിഹാബ്  , ബ്ലോക്ക് മെമ്പർ പി അജയൻ , ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ നിഷാദ് അബൂബക്കർ ,അഡ്വ കെ എ ബക്കർ , ഫിഷറീസ് പ്രൊജക്റ്റ് കോ ഓർഡിനേറ്റർ മാരായ രജിന ,ഷൈനിബ ,പ്രൊമോട്ടർ മാരായ റുക്കിയ അമൃത എന്നിവർ സംസാരിച്ചു .അഞ്ചു ഗ്രൂപ്പുകളാണ് ഈ വർഷം സംരംഭകരായി എത്തിയത്.കായലോരം ,കനോലി , ബ്ലൂ സീ , സോളോ ഫീനിക്സ് , ബ്രദേഴ്‌സ് എന്നീ അഞ്ചു ഗ്രൂപ്പുകൾക്കും മികച്ച വിളവാണ് ലഭിച്ചത്.