25 April 2024 Thursday

സാമൂഹിക വിഷയങ്ങളിൽ അഭിപ്രായം പറയാൻ സാഹിത്യകാരന്മാർ മടിക്കുന്നു: വി.ടി.ബൽറാം

ckmnews

സാമൂഹിക വിഷയങ്ങളിൽ അഭിപ്രായം പറയാൻ സാഹിത്യകാരന്മാർ മടിക്കുന്നു: വി.ടി.ബൽറാം


കുന്നംകുളം:രാഷ്ട്രീയ,സാമൂഹിക വിഷയങ്ങളിൽ സ്വതന്ത്രമായി അഭിപ്രായം പറയാൻ സാഹിത്യ,സാംസ്ക്കാരിക പ്രവർത്തകർ മടി കാണിക്കുന്ന അവസ്ഥയാണ് ഇന്ന് കേരളത്തിലുള്ളതെന്ന് കെ.പി.സി.സി വൈസ് പ്രസിഡന്റ് വി.ടി.ബൽറാം പറഞ്ഞു. നോവലിസ്റ്റ് ഏകലവ്യൻ എന്ന തൂലികാനാമത്തിൽ അറിയുന്ന കെ.എം മാത്യുവിന്റെ പതിനൊന്നാമത് ചരമ വാർഷിക ദിനത്തോടനുബന്ധിച്ച് കുന്നംകുളത്ത് സംഘടിപ്പിച്ച അനുസ്മരണ സമ്മേളനം ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. അനുസ്മരണ സമ്മേളനത്തിൽ വി.ടി.ബലറാമും,ഏകലവ്യന്റെ ഭാര്യ ലീലാമ്മ മാത്യുവും ചേർന്ന് ഭദ്രദീപം തെളിയിച്ചു.ഭരണകൂടങ്ങളുടെ നെറികേടുകൾക്കെതിരെ അഭിപ്രായം പറയുന്നവരെ വളഞ്ഞിട്ടാക്രമിക്കുന്ന അവസ്ഥയാണ് നിലനിൽക്കുന്നത്. മാധ്യമ സ്വാതന്ത്ര്യത്തിന്റെ മേഖലയിൽ ഇന്ത്യ നാൾക്കുനാൾ താഴേക്ക് പോകുന്നത് ഒരു ജനാധിപത്യ രാജ്യമെന്ന നിലയിൽ നമുക്ക് അപമാനകരമാണെന്നും അദ്ദേഹം പറഞ്ഞു.കവിയും ഗാനരചയിതാവുമായ റഫീഖ് അഹമ്മദ് അനുസ്മരണ പ്രഭാഷണം നടത്തി. കെ.ജയശങ്കർ അദ്ധ്യക്ഷത വഹിച്ച സമ്മേളനത്തിൽ ടി.വി ചന്ദ്രമോഹൻ, ജോസഫ് ചാലിശ്ശേരി, ഷെവിലിയർ. സി.ഇ ചാക്കുണ്ണി, സുനിൽ മാത്യു എന്നിവർ സംസാരിച്ചു. ലെബീബ് ഹസ്സൻ സ്വാഗതവും, മിഷ സെബാസ്റ്റ്യൻ നന്ദിയും പറഞ്ഞു.