29 March 2024 Friday

കോക്കൂര്‍ എഎച്ച്എം ഗവണ്‍മെന്റ് ഹയര്‍ സെക്കണ്ടറി സ്കൂള്‍ ഗേള്‍സ് റസ്റ്റ് റൂം തുറന്ന് കൊടുത്തു

ckmnews

കോക്കൂര്‍ എഎച്ച്എം ഗവണ്‍മെന്റ് ഹയര്‍ സെക്കണ്ടറി സ്കൂള്‍ ഗേള്‍സ് റസ്റ്റ് റൂം തുറന്ന് കൊടുത്തു


ചങ്ങരംകുളം:കോക്കൂർ എഎച്ച്എം ഗവണ്‍മെന്റ് ഹയർ സെക്കണ്ടറി സ്ക്കൂൾ

ഗേൾസ്‌ റസ്റ്റ്‌ റൂം തുറന്നു കൊടുത്തു.ജില്ലാ പഞ്ചായത്ത്‌ 10 ലക്ഷം രൂപ ചിലവഴിച്ച്‌ നിർമ്മിച്ച കോക്കൂർ എഎച്ച്എം ഗവ ഹയർ സെക്കണ്ടറി സ്ക്കൂൾ ഗേൾസ്‌ റസ്റ്റ്‌ റൂം ജില്ലാ പഞ്ചായത്ത്‌ മെമ്പർ അഡ്വക്കറ്റ് എം.ബി ഫൈസൽ ഉദ്ഘാടനം ചെയ്തു.‌ഗ്രാമപഞ്ചായത്ത്‌ പ്രസിഡന്റ്

സുജിത സുനിൽ അദ്ധ്യക്ഷത വഹിച്ചു.എം കെ അൻവർ, പി പി സക്കീർ, പി വി അജിത, കെ വി ഹംസ, ഇ വി മുഹമ്മദ്‌, റഹീന ഗഫൂർ, കെ കെ സുകുമാരൻ, മുജീബ്‌ കോക്കൂർ മുഹമ്മദ്‌ ഉമരി പ്രസംഗിച്ചു.