28 March 2024 Thursday

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിക്ക് നേരെ ബസ്സില്‍ വെച്ച് ലൈംഗിക അതിക്രമം : മധ്യവയസ്കന് 6 വര്‍ഷം കഠിനതടവും 15000 രൂപ പിഴയും

ckmnews



കുന്നംകുളം : പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിക്ക് നേരെ ബസ്സില്‍ വെച്ച് ലൈംഗിക അതിക്രമം നടത്തിയ മധ്യവയസ്കന് 6 വര്‍ഷം കഠിനതടവും 15000 രൂപ പിഴയും .


കോട്ടപ്പുറം മുട്ടിക്കല്‍ ആരനാട്ടില്‍ വീട്ടില്‍ ശങ്കരന്‍ (54) നെയാണ് കുന്നംകുളം ഫാസ്റ്റ് ട്രാക്ക് സ്പെഷ്യല്‍  പോക്സോ കോടതി ജഡ്ജ് എ.സ് ലിഷ കുറ്റക്കാരനാണെന്ന് കണ്ടെത്തി വിധി പ്രഖ്യാപിച്ചത് . 2017 നവംബര്‍ മാസം വടക്കാഞ്ചേരി കുന്നംകുളം റൂട്ടില്‍ സര്‍വ്വീസ്‌ നടത്തുന്ന ബസ്സില്‍ അമ്മയോടൊപ്പം യാത്രചെയ്യുകയായിരുന്ന ബാലികയെ ലൈംഗിക അതിക്രമം നടത്താന്‍ ശ്രമിച്ച കേസിലാണ് പ്രതിയെ ശിക്ഷിച്ചത് .