24 April 2024 Wednesday

ബൈക്ക് റാലിയില്‍ നാഷണന്‍ ചാമ്പ്യന്‍ പട്ടം കരസ്ഥമാക്കി മാറഞ്ചേരി സ്വദേശി ശരത് മോഹനെ അനുമോദിച്ചു

ckmnews


എരമംഗലം:ബൈക്ക് റാലിയില്‍ നാഷണന്‍ ചാമ്പ്യന്‍ പട്ടം കരസ്ഥമാക്കി മാറഞ്ചേരി സ്വദേശി ശരത് മോഹനെ മോഹനേട്ടന്‍ സ്മാരക ട്രസ്റ്റിന്‍റെ നേതൃത്വത്തിൽ അനുമോദിച്ചു.അതി കഠിനമായ പ്രതിബന്ധങ്ങള്‍ മറികടന്ന് ആറ് റൗണ്ടുകളില്‍ വിജയിച്ചാണ് ശരത് ദേശീയ ചാമ്പ്യനായത്.ബൈക്ക് റാലിയില്‍ മംഗലാപുരം പൂനെ, ചെന്നൈ തുടങ്ങി വിവിധങ്ങളായ സ്ഥത്തുവെച്ച് 6 റൗണ്ടുകളില്‍ വിജയിച്ചാണ് ശരത്ത് മോഹന്‍ ബൈക്ക് റാലിയില്‍ 2020.22 നാഷണന്‍ ചാമ്പ്യന്‍ പട്ടം കരസ്ഥമാക്കിയത്.മുന്‍പ് 2 തവണ നിര്‍ഭാഗ്യം കൊണ്ട് അകന്നു പോയ ചാമ്പ്യന്‍ പട്ടം ആത്മവിശ്വാസം കൈവിടാതെ തന്നെ ശരത്ത് നേടിയെടുത്ത്.ചെന്നൈയില്‍ വെച്ച നടന്ന ചടങ്ങില്‍ വെച്ചായിരുന്നു പുരസ്‌കാരം ഏറ്റുവാങ്ങിയത്.മാറഞ്ചേരിയിൽ നടന്ന അനുമോദന ചടങ്ങിൽ യുഡിഎഫ് ജില്ലാ ചെയർമാൻ പിടി അജയ്മോഹൻ,വെളിയംകോട് പഞ്ചായത്ത് പ്രസിഡണ്ട് ഷംസു കല്ലാട്ടേൽ തുടങ്ങിയവർ പുരസ്കാരം നൽകി.കെ അനന്ദകൃഷ്ണൻ മാസ്റ്റർ,പി രാജാറാം,സുരേഷ് പാട്ടത്തിൽ തുടങ്ങിയവരും ചടങ്ങിൽ പങ്കെടുത്തു.കേരളാവിഷന്‍ , എന്‍സിവി ചാനല്‍ മാനേജിങ് ഡയറക്ടറായ രാജ്‌മോഹന്റെയും ഷൈനിയുടെയും മകനാണ് ശരത്. രജ്ഞിത് മോഹന്‍ സഹോദരനാണ്