25 April 2024 Thursday

കലാപത്തിന് തിരി കൊളുത്തുന്ന കേരള സ്റ്റോറി സിനിമക്കെതിരെ എസ് ഡി പി ഐ പ്രതിഷേധിച്ചു

ckmnews


ചങ്ങരംകുളം :നാട്ടിൽ കലാപം സൃഷ്ടിച്ചു വിദ്വേഷത്തിന്റെ വിളനിലമാക്കാൻ പദ്ധതി യൊരുക്കിയ കേരള സ്റ്റോറി എന്ന സിനിമ പ്രദർശനം തടയാൻ സർക്കാർ തയ്യാറാവണമെന്ന് എസ് ഡി പി ഐ ആലംകോട് പഞ്ചായത്ത് കമ്മിറ്റി ആവശ്യപ്പെട്ടു.കേരളത്തിൽ നിന്ന് 33000 പെൺകുട്ടികൾ ലൗ ജിഹാദിനു ഇരയായി സിറിയയിലേക്ക് കടത്തപ്പെട്ടു എന്ന വ്യാജ കഥയുണ്ടാക്കി സുദീപ്തോ സെൻ ഒരുക്കിയ സിനിമ പ്രദർശനം തടയണമെന്ന് ആവശ്യപ്പെട്ട് കൊണ്ട് എസ് ഡി പി ഐ പ്രവർത്തകർ ചങ്ങരംകുളത്ത് പന്തം കൊളുത്തി പ്രകടനം നടത്തി.ആവിഷ്കാരത്തിന്റെ പേര് പറഞ്ഞ് നാട്ടിൽ മുഴുവൻ വർഗീയ വിഷം വിതറി കലാപം സൃഷ്‌ടിക്കാനുള്ള ആർ എസ് എസിന്റെ ഗൂഡ പദ്ധതിയാണ് ഇതെന്നും,ഈ സിനിമക്കെതിരെ മുഴുവൻ  മനുഷ്യസ്നേഹികളും ഒന്നിക്കണമെന്നും എസ് ഡി പി ഐ ആവശ്യപ്പെട്ടു.പ്രതിഷേധത്തിന് എസ് ഡി പി ഐ ആലംകോട് പഞ്ചായത്ത് പ്രസിഡന്റ്‌ റഷീദ് പെരുമുക്, സെക്രട്ടറി അഷ്‌റഫ്‌ പാവിട്ടപ്പുറം,അഷ്‌റഫ്‌ ആലംകോട്, മുഹമ്മദ്‌ കോക്കൂർ,ഹംസ പെരുമുക്, അസീസ് കോക്കൂർ,സി പി മുഹമ്മദ്‌, ബദറുദ്ധീൻ ഇർഫാനി എന്നിവർ നേതൃത്വം നൽകി