25 April 2024 Thursday

ക്യാമറയേന്തിയ കൈകളില്‍ കൃഷിയും ഭദ്രം സലീമും ശശികുമാറും ടെറസില്‍ വിളയിച്ചത് നൂറ്മേനി

ckmnews


എടപ്പാൾ:ക്യാമറയേന്തിയ കൈകൾ കൃഷിയിയിലും കൈ കോർത്തപ്പോൾ ടെറസിൽ വിളഞ്ഞത് നൂറ് മേനി.കൈരളി ടിവി സീനിയർ ന്യൂസ്  ക്യാമറമാനും എടപ്പാൾ സ്വദേശിയുമായ പി പി സലീം പൂക്കരത്തറയും സുഹൃത്ത് വൈഡ് ലൈഫ് വീഡിയോ ഗ്രാഫറും പ്രവാസിയുമായ ശശികുമാർ പറക്കൂത്തുമാണ് തൃശൂരിലെ താമസ സ്ഥലത്ത് ടെറസിന് മുകളിൽ കൃഷിയാരംഭിച്ചിരിക്കുന്നത്.ഗ്രോബാഗിൽ പൂർണ്ണമായും ജൈവ രീതിയിലാണ് പച്ചക്കറി കൃഷിയില്‍ പരീക്ഷണം തുടങ്ങിയത്.വെണ്ട, പയർ, പച്ചമുളക്, കൈപ്പ തുടങ്ങിയ കറിക്കാവശ്യമായതാണ് കൃഷി ചെയ്തിരിക്കുന്നത്.കോവിഡ് തീർത്ത പ്രതിസന്ധിയിലാണ് കൃഷിയിലേക്ക് ഇറങ്ങിയതെന്നും ഒഴിവ് സമയം ഉപയോഗപ്പെടുത്തിയാണ് കൃഷിയെന്നും കഴിക്കാനാവശ്യമായ പച്ചക്കറികൾ വിളയിച്ചടുക്കുക എന്നതു മാത്രമാണ് ലക്ഷ്യമെന്നും ഈ സുഹൃത്തുക്കൾ പറയുന്നു.