25 April 2024 Thursday

അരിക്കൊമ്പന്‍ നാല് ദിവസം കൊണ്ട് സഞ്ചരിച്ചത് 40 കിലോമീറ്റര്‍; ആന പെരിയാര്‍ റേഞ്ചിലെത്തി

ckmnews


തമിഴ്‌നാട് വനമേഖലയിലേക്ക് നീങ്ങിയ കാട്ടാന അരിക്കൊമ്പന്‍ കേരള വനമേഖലയിലെ പെരിയാര്‍ റേഞ്ചിനുള്ളില്‍ തിരിച്ചെത്തി. ഇന്നലെ രാത്രിയോടെ തമിഴ്‌നാട് വനമേഖലയില്‍ നിന്നും കേരളത്തിലേക്ക് കടന്നു. കാട്ടാന ജനവാസ മേഖലയിലേക്ക് ഇറങ്ങാതിരിക്കാന്‍ തമിഴ്‌നാട് വനംവകുപ്പും നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്. ജിപിഎസ് കോളറില്‍ നിന്ന് സിഗ്‌നലുകള്‍ കൃത്യമായി ലഭിക്കുന്നുണ്ട്. നാലുദിവസംകൊണ്ട് 40 കിലോമീറ്റര്‍ ആണ് കൊമ്പന്‍ സഞ്ചരിച്ചത്.

ഇന്നലെ തമിഴ്‌നാട് വനത്തിലെ വട്ടത്തൊട്ടി മേഖല വരെ സഞ്ചരിച്ചു. തിരികെ മേദകാനം ഭാഗത്തെ വനമേഖലയിലേക്ക് എത്തുകയായിരുന്നു. പെരിയാര്‍ വന്യജീവി സങ്കേതത്തിലെ മേദകാനം ഭാഗത്തു നിന്ന് 20 കിലോമീറ്ററോളം സഞ്ചരിച്ചാണ് അരിക്കൊമ്പന്‍ തിമിഴ് നാട്ടിലെ ശ്രീവെല്ലി പുത്തൂര്‍ മേഖല കടുവ സങ്കേതത്തിലേക്ക് കടന്നിരുന്നത്. കേരളത്തിലെയും തമിഴ്‌നാട്ടിലെയും വനമേഖലയില്‍ നിന്ന് വനംവകുപ്പിന് സിഗ്‌നലുകള്‍ ലഭിച്ചിരുന്നു.

അരിക്കൊമ്പന്റെ ആരോഗ്യനില പൂര്‍ണമായി തൃപ്തികരമാണെന്ന് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.അരിക്കൊമ്പന് തുമ്പിക്കൈയിലെ മുറിവിനുള്ള മരുന്നു നല്‍കിയിരുന്നു. ആന ജനവാസ മേഖലയിലേക്ക് കടക്കില്ലെന്നാണ് വനംവകുപ്പ് പറയുന്നത്.