19 April 2024 Friday

മണിപ്പൂരിൽ കലാപം തുടരുന്നു: കൂടുതൽ സൈന്യവും സംസ്ഥാനത്ത്

ckmnews


ഡൽഹി: മണിപ്പൂരിൽ കലാപം നടക്കുന്ന മണിപ്പൂരിൽ അക്രമികൾക്കെതിരെ ഷൂട്ട് ആർട്ട് സൈറ്റ് ഉത്തരവിട്ട് ഗവർണർ. സംഘർഷം അമർച്ച ചെയ്യാൻ ആവശ്യമെങ്കിൽ അക്രമികൾക്കെതിരെ വെടിവെക്കാനാണ് നിർദ്ദേശം. സംസ്ഥാനത്ത് ഭൂരിപക്ഷമായ മൈതേയ് വിഭാഗങ്ങൾക്ക് എസ്ടി പദവി നൽകുന്നതിനെതിരായ പ്രതിഷേധം കലാപത്തിന് വഴിമാറിയതോടെ മേഖലയിൽ കൂടുതൽ സൈന്യത്തെയും നിയോഗിച്ചു. വ്യോമസേന വിമാനത്തിൽ ദ്രുത കർമസേനയേയും എത്തിച്ചു. എട്ട് ജില്ലകളിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുകയാണ്. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ മുഖ്യമന്ത്രി എൻ ബിരേൻ സിംഗുമായി ചർച്ച നടത്തി.


മണിപ്പൂരിലെ ഭൂരിപക്ഷമായ മൈതേയ് വിഭാഗങ്ങൾക്ക് എസ്ടി പദവി ഹൈക്കോടതി കഴിഞ്ഞ ദിവസം ശുപാർശ ചെയ്തു. മൈതേയ് വിഭാഗവുമായി നേരത്തെ അസ്വാരസ്യം നിലനിന്നിരുന്ന ഗോത്ര വിഭാഗങ്ങൾ ഇതിനെ എതിർത്ത് പ്രതിഷേധം ഉയർത്തിയതിന് പിന്നാലെയാണ് ഇംഫാൽ കണ്ടെത്തിയ മേഖലകളിൽ സംഘർഷം വഴിവെച്ചത്. ഗോത്രവിഭാഗങ്ങളുടെ വലിയ പ്രതിഷേധ റാലി മേഖലയിൽ കഴിഞ്ഞ ദിവസം നടന്നിരുന്നു. 24 മണിക്കൂറായി തുടരുന്ന കലാപത്തിൽ നിരവധി വീടുകളും വാഹനങ്ങളും ആരാധനാലയങ്ങളും അക്രമികൾ തകർത്തു. സംസ്ഥാനത്തെ എട്ട് ജില്ലകളിൽ കലാപത്തെ തുടർന്ന് നിരോധനാജ്ഞ പ്രഖ്യാപിച്ചു. ഇൻറർനെറ്റ് ബന്ധം പലയിടത്തും വിച്ഛേദിച്ചിരിക്കുകയാണ്. ആവശ്യമെങ്കിൽ അക്രമികൾക്കെതിരെ വെടിവെക്കാനാണ് ഗവർണർ രഞ്ജിത്ത് സിങിൻറെ നിർദ്ദേശം. ജില്ലാ കളക്ടർമാർ ഉൾപ്പെടെയുള്ളവർക്ക് ഇതിനുള്ള അനുമതി ഗവർണർ നൽകി.