24 April 2024 Wednesday

അന്ത്യ കര്‍മ്മങ്ങള്‍ ഏറ്റെടുത്ത് എസ് വൈ എസ് സാന്ത്വനം എമര്‍ജന്‍സി ടീം പ്രവര്‍ത്തകര്‍

ckmnews

പൊന്നാനി രണ്ട് കോവിഡ് മരണം



പൊന്നാനി:പൊന്നാനിയില്‍ ഇന്ന് നടന്ന രണ്ട് കോവിഡ് മരണങ്ങളുടെ അന്ത്യ കര്‍മ്മങ്ങള്‍ ഏറ്റെടുത്ത് എസ് വൈ എസ് സാന്ത്വനം എമര്‍ജന്‍സി ടീം പ്രവര്‍ത്തകര്‍.കോവിഡ്  ചികിത്സയില്‍ ഇരിക്കെ മരിച്ച പുതുപൊന്നാനി സ്വദേശി പുതുപറമ്പില്‍ അബുവിന്റെയും അസുഖം മൂലം ചികിത്സയില്‍ കഴിയവെ കോവിഡ് പോസിറ്റീവ് ആയി മരിച്ച പൊന്നാനി സ്വദേശിയായ പക്കിച്ചിന്റെ അകത്ത് മാജിദ(30)ന്റെയും മരണാനന്തര ചടങ്ങുകളും ഖബറടക്ക ചടങ്ങുകളുമാണ് പ്രവര്‍ത്തകര്‍ ഏറ്റെടുത്തത്...


 പൊന്നാനി:_പുതുപൊന്നാനി കിണർ സ്റ്റോപ്പ് പരിസരം താമസിക്കുന്നതും, K.P അഷ്‌റഫ് (LiveTV) എന്നവരുടെ പിതാവുമായ പുതുപറമ്പിൽ അബു എന്നവരാണ് മഞ്ചേരി മെഡിക്കൽ കോളേജിൽ കൊവിഡ് ചികിത്സയിൽ കഴിയവെ മരണപ്പെട്ടത്._

_പനിയെ തുടർന്ന് നടത്തിയ കൊവിഡ് പരിശോധനയിൽ പോസിറ്റീവ് സ്ഥിരീകരിച്ചതിനെ തുടർന്ന് ഇദ്ദേഹത്തെ മഞ്ചേരി 'മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചതായിരുന്നു.കോവിഡ് ബാധിച്ച് ചികിത്സയിലിരിക്കെ മരണപ്പെട്ടു.ഭാര്യ: ജമീല

മക്കൾ: കെ.പി  അഷ്റഫ് (ലൈവ് ടിവി കേരള മലപ്പുറം ബ്യൂറോ ചീഫ് , ഹഫ്സ, ഫാത്തിമ, അലി അഷ്ക്കർ, റംല

മരുമക്കൾ: ഷാഹിന, കാസിം, ഷാഹുൽ, റഫീഖ്, ആയിഷ.

 ഖബറടക്കം പുതുപൊന്നാനി വടക്കേജുമാ മസ്ജിദ് ഖബർസ്ഥാനിൽ വൈകീട്ട് 3 മണിക്ക് മറവ് ചെയ്തു.


*2* പൊന്നാനി ലൈറ്റൗസിന്റെ സമീപം താമസിക്കുന്ന പക്കിച്ചിന്റെ അകത്ത് മാജിദ (30) കോവിഡ് പോസറ്റീവായി മരണപ്പെട്ടു വയറ് സംബണ്ഡമായ അസുഖം കാരണം തൃശൂർ മെഡിക്കൾ കോളേജിൽ അഡ്മിറ്റി ലായിരുന്നു.പിതാവ് ഉമ്മർ മാതാവ് ഖൈറുന്നീസ .ഭർത്താവ് ഖമറു (വിദേശം)

കുട്ടികൾ ഹിബ മോൾ ( 7 ) ഒന്നര വയസുള്ള ഫഹദ് മോൻ. വലിയ ജാറം സമീപം എളാപ്പ പള്ളിയുടെ ഖബ്ർ സ്ഥാനിൽ മറവ് ചെയ്തു.


കബറടക്കത്തിനും അനുബന്ധ ക്രിയകള്‍ക്കും കോവിഡ് പ്രോട്ടോക്കോൾ അനുസരിച്ച് *പൊന്നാനി സോൺ SYS  എമർജൻസി ടീം കൺവീനർ സെക്കീർ കെ.വി ചമ്രവട്ടം കടവിന്റെ* നേതൃത്വത്തിൽ എസ്.വൈസ്.എസ് പൊന്നാനി സോണ്‍ എമർജൻസി ടീം അംഗങ്ങളായ  ഷെക്കീർമള്ഹരി പുറങ്ങ്,അബൂത്വാഹിർപുതുപൊന്നാനി,

ശരീഫ് ചിയ്യാനൂർ ,ഫുആദ് സിവി ജംഗ്ഷൻ, ഷാഹിദ് എംകെ പൊന്നാനി ടൗൺ, ഹംസത്ത് അഴീക്കൾ, സുഹൈൽ പാലപ്പെട്ടി, അബ്ദുല്ല ബാവ അഴീക്കൾ, അബ്ദുസ്സലാം നരി പറമ്പ് എന്നിവർ

നേതൃത്ത്വം നല്‍കി.