24 April 2024 Wednesday

മറ്റൊരു ചാറ്റിലേക്ക് എളുപ്പം സ്വിച്ച്‌ ചെയ്യാം; സൈഡ്- ബൈ- സൈഡ് ഫീച്ചറുമായി വാട്‌സ്‌ആപ്പ്

ckmnews

മറ്റൊരു ചാറ്റിലേക്ക് എളുപ്പം സ്വിച്ച്‌ ചെയ്യാം; സൈഡ്- ബൈ- സൈഡ് ഫീച്ചറുമായി വാട്‌സ്‌ആപ്പ്


ന്യൂഡല്‍ഹി:ഉപഭോക്താക്കളുടെ സൗകര്യാര്‍ത്ഥം പുതിയ ഫീച്ചറുകള്‍ തുടര്‍ച്ചയായി അവതരിപ്പിച്ച്‌ വരികയാണ് പ്രമുഖ ഇന്‍സ്റ്റന്റ് മെസേജിങ് ആപ്പായ വാട്‌സ്‌ആപ്പ്.ഇക്കൂട്ടത്തില്‍ പുതിയതാണ് സൈഡ്- ബൈ- സൈഡ് ഫീച്ചര്‍. 


നിലവിലെ ചാറ്റ് തടസ്സപ്പെടാതെ തന്നെ, മറ്റൊരു സംഭാഷണത്തിലേക്ക് സ്വിച്ച്‌ ചെയ്ത് മാറാന്‍ കഴിയുന്നതാണ് ഈ ഫീച്ചര്‍. ആന്‍ഡ്രോയിഡിന്റെ ടാബ് ലെറ്റ് പ്ലാറ്റ്‌ഫോമില്‍ പരീക്ഷണാടിസ്ഥാനത്തിലാണ് ഈ ഫീച്ചര്‍ അവതരിപ്പിച്ചത്. വാട്‌സ്‌ആപ്പ് ഇന്റര്‍ഫെയ്‌സില്‍ ഉപയോക്താവിന് കൂടുതല്‍ നിയന്ത്രണം നല്‍കുന്നതാണ് പുതിയ ഫീച്ചര്‍.


സൈഡ്- ബൈ- സൈഡ് ഓപ്ഷന്‍ ഡിസെബിള്‍ ചെയ്യാനും ഓണാക്കാനും കഴിയുന്ന വിധമാണ് സംവിധാനം. വാട്‌സ്‌ആപ്പ് സെറ്റിങ്ങ്‌സില്‍ ചാറ്റിലാണ് ഇതിനായി ക്രമീകരണം ഒരുക്കിയിരിക്കുന്നത്. സ്‌ക്രീനിനെ വിഭജിച്ച്‌ ഒരേ സമയം ഒന്നിലധികം ചാറ്റുകള്‍ കൈകാര്യം ചെയ്യാന്‍ കഴിയുന്നവിധമാണ് സംവിധാനം. ഓരോ സംഭാഷണത്തിനും പ്രത്യേകം പ്രാധാന്യം നല്‍കും. പ്രധാനമായി ചെറിയ സ്‌ക്രീനുകളിലാണ് ഇത് കൂടുതല്‍ ഫലപ്രദമായി ഉപയോഗിക്കാന്‍ സാധിക്കുക. കൂടുതല്‍ ആളുകളുമായി ചാറ്റ് ചെയ്യുമ്ബോള്‍ വലിപ്പമേറിയ ഇന്റര്‍ഫെയ്‌സിനായി ഈ ഫീച്ചര്‍ ഡിസെബിള്‍ ചെയ്ത് വെയ്ക്കാനും സാധിക്കും.