19 April 2024 Friday

നന്നംമുക്ക് ഗ്രാമപഞ്ചായത്ത് ഉയര്‍ന്നപൗരന്‍മാര്‍ക്ക് കട്ടില്‍ വിതരണം ചെയ്തു

ckmnews

ചങ്ങരംകുളം:  നന്നമുക്ക് ഗ്രാമപഞ്ചായത്ത് 2020-21 ജനകീയാസൂത്രണ പദ്ധതിയിൽഉൾപ്പെടുത്തി വൃദ്ധർക്ക്(ഉയർന്ന പൗരന്മാർക്ക്)കട്ടിൽ വിതരണം ചെയ്തു.എസ് സി ജനറൽ വിഭാഗങ്ങളിൽ പെട്ടവർക്കാണ് പദ്ധതി.ഒരു ഗുണഭോക്താവിന്ന്‌ നല്‍കി കൊണ്ട് പ്രസിഡണ്ട് അബ്ദുൽ കരീം ഉദ്ഘാടനം ചെയ്തു, പഞ്ചായത്ത് വികസനസ്റ്റാൻന്റിംഗ് കമ്മറ്റി ചെയർമാൻ മധു,പഞ്ചായത്ത് മെമ്പർമാരായ വനജ ബാലകൃഷ്ണൻ.റീന വേലായുധൻ.പഞ്ചായത്ത് അസിസ്റ്റാൻന്റ് സെക്രട്ടറി ആന്റോ എന്നിവർ പങ്കെടുത്തു.225 ഗുണഭോക്താകൾക്ക് ഈ പദ്ധതി പ്രകാരംകട്ടൽ ലഭിക്കും