20 April 2024 Saturday

അനധികൃതമായി കൈവശം വെച്ച 6 ലിറ്റർ വിദേശ മദ്യവുമായി എരമംഗലം സ്വദേശി ചങ്ങരംകുളം പോലീസിന്റെ പിടിയിലായി

ckmnews

അനധികൃതമായി കൈവശം വെച്ച 6 ലിറ്റർ വിദേശ മദ്യവുമായി എരമംഗലം സ്വദേശി ചങ്ങരംകുളം പോലീസിന്റെ പിടിയിലായി


ചങ്ങരംകുളം:അനധികൃതമായി കൈവശം വെച്ച 6 ലിറ്റർ വിദേശ മദ്യവുമായി എരമംഗലം സ്വദേശി ചങ്ങരംകുളം പോലീസിന്റെ പിടിയിലായി.എരമംഗലം പുഴക്കര സ്വദേശി പതിരുത്തുമ്മൽ ജ്യോതിഷ്(40)നെയാണ് ചങ്ങരംകുളം എസ്ഐ രാജേന്ദ്രൻ നായർ അറസ്റ്റ് ചെയ്തത്.എടപ്പാൾ ഭാഗത്ത് ബൈക്കിലെത്തി മദ്യവിൽപ്പന നടത്തുന്നതിനിടെയാണ് ഇയാൾ പിടിയിലായത്.പന്ത്രണ്ട് കുപ്പികളിലായി സൂക്ഷിച്ച 

 ആറ് ലിറ്റർ മദ്യമാണ് ഇയാളിൽ നിന്നും കണ്ടെടുത്തത്. ആളുകൾ ആവശ്യപ്പെടുന്ന സ്ഥലത്ത് സാധനം എത്തിച്ചു നൽകിയാണ് ഇയാൾ വിൽപ്പന നടത്തിവന്നിരുന്നത്.പൊന്നാനി ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിൽ ഹാജറാക്കി