28 March 2024 Thursday

ഓരോ വീട്ടിലും അടുക്കളത്തോട്ടം കാർഷിക കൂട്ടായ്മ ഗ്രൂപ്പ് സംഗമം സംഘടിപ്പിച്ചു

ckmnews


ചങ്ങരംകുളം:ഓരോ വീട്ടിലും അടുക്കളത്തോട്ടം കാർഷിക കൂട്ടായ്മ  ഗ്രൂപ്പ് സംഗമം സംഘടിപ്പിച്ചു.ചിയാനൂർ ജി എൽ പി സ്കൂളിൽ നടന്ന സംഗമം സാഹിത്യകാരൻ പി.സുരേന്ദ്രൻ ഉദ്ഘാടനം ചെയ്തു. ബഹിയ ആധ്യക്ഷ്യത വഹിച്ചു.ഡോ.അബ്ദുൽ ഹക്കീം,ഡോക്ടർ സജിന ഹക്കീം എന്നിവർ ക്ലാസെടുത്തു. സതീശൻ കുറവിലങ്ങാട്, അബ്ദുൽ ലത്തീഫ്, സീനത്ത് കോക്കൂർ, എസ്ഐ പി.ജെ.ആ ബർട്ട്, പി അബ്ദുൽ റസാക്ക് തുടങ്ങിയവർ പ്രസംഗിച്ചു. ചടങ്ങിൽ മികച്ച കർഷകരെ ആദരിച്ചു.പരിപാടിയിൽ ഗ്രൂപ്പ് അംഗങ്ങൾ പരസ്പരം ചെടികളും വിത്തുകളും കൈമാറി