19 April 2024 Friday

കുന്നംകുളം ചൊവ്വന്നൂരില്‍ 12 വയസ്സുകാരനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി

ckmnews



കുന്നംകുളം : കുന്നംകുളം ചൊവ്വന്നൂരില്‍ കല്ലഴി ദേശത്ത് 12 വയസ്സുകാരനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി . കൊട്ടാരപ്പാട്ട് വീട്ടില്‍ സന്തോഷിന്റെ മകന്‍ അഖില്‍ കൃഷ്ണ (12) നെയാണ് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്  .


ബുധനാഴ്ച്ച വൈകീട്ട് 3 മണിയോടെയാണ് അഖില്‍ കൃഷ്ണയെ വീടിന് പുറകിലെ വര്‍ക്ക് ഏരിയയില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത് .


നാട്ടുകാരും ബന്ധുക്കളും ചേര്‍ന്ന് കുന്നംകുളം മലങ്കര ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ,മരണം സംഭവിച്ചിരുന്നു . അടുപ്പൂട്ടി യുപി സ്കൂളിലെ ഏഴാം ക്ലാസ്  വിദ്യാര്‍ത്ഥിയാണ് മരിച്ച അഖില്‍ കൃഷ്ണ . കുന്നംകുളം പൊലീസ് സ്ഥലത്തെത്തി നടപടികള്‍ സ്വീകരിച്ചു .