20 April 2024 Saturday

വീട്ട് മുറ്റത്ത് കളിച്ചുകൊണ്ടിരിക്കുന്നതിനിടെ തൃശ്ശൂരില്‍ നാലു വയസ്സുകാരി പാമ്പുകടിയേറ്റ് മരിച്ചു

ckmnews



തൃശൂർ: നാലു വയസുകാരി പാമ്പുകടിയേറ്റു മരിച്ചു. മുറ്റിച്ചൂർ  പള്ളിയമ്പലത്തിനു സമീപം കക്കേരി ഷമീറിൻ്റെ മകൾ ആസിയ റൈഹാൻ(4) ആണ് മരിച്ചത്. വീടിനു മുറ്റത്ത് വെച്ച് മറ്റു കുട്ടികളോടൊപ്പം കളിച്ചു കൊണ്ടിരിക്കുന്നതിനിടെയാണ് ആസിയക്ക് പാമ്പുകടിയേറ്റത്. ചൊവ്വാഴ്ച വൈകിട്ടാണ് സംഭവം.