19 April 2024 Friday

ജീവകാരുണ്യ പ്രവര്‍ത്തകന്‍ ശിവദാസന് രാജസ്ഥാനിലും അംഗീകാരം

ckmnews


എടപ്പാൾ: സാമൂഹിക സേവനം ചെയ്ത് ജനമനസുകളിൽ സ്ഥാനം പിടിച്ച  ചങ്ങരംകുളം  ചുമട്ടു തൊഴിലാളി (INTUC)ശിവദാസന് വീണ്ടും സാമൂഹിക സേവനത്തിനുള്ള അംഗീകാരം. കോവിഡ്-19 കാലത്തെ ശക്തമായ സാമൂഹിക ഇടപെടലിനാണ് പുതിയ പുരസ്കാരം.  രാജസ്ഥാനിലെ ഉദയ്പ്പൂരിലെ FSIA എന്ന സംഘടനയുടെ 'THE REAL SUPER HEROES അവാര്‍ഡാണ് ഇത്തവണ തേടിയെത്തിയിരിക്കുന്നത്. ലോക്ക് ഡൗൺ കാലത്തും കിടപ്പു രോഗികള്‍ക്കും നിർദ്ധനർക്കും  പച്ചക്കറി, പലചരക്ക് കിറ്റുകളും മരുന്നുകളും, പൊതുജനങ്ങള്‍ക്ക് സൗജന്യമായി മാസ്‌ക് വിതരണം നടത്തി  ജീവകാരുണ്യ പ്രവര്‍ത്തനത്തിൽ  മുഴുകിയ പ്രവർത്തനങ്ങൾക്കാണ് അവാർഡ് ലഭിച്ചത്.