24 April 2024 Wednesday

അക്കാദമിക് മികവിനോടപ്പം ഇതര രംഗത്തും മുന്നേറ്റത്തിനൊരുങ്ങി മാറഞ്ചേരി ഹൈസ്കൂൾ

ckmnews

അക്കാദമിക് മികവിനോടപ്പം ഇതര രംഗത്തും മുന്നേറ്റത്തിനൊരുങ്ങി മാറഞ്ചേരി ഹൈസ്കൂൾ


മാറഞ്ചേരി:മാറഞ്ചേരി ഗവൺമെന്റ് ഹയർ സെക്കണ്ടറി ഹൈസ്കൂളിൽ വിനോദ് മാസ്റ്റർ എന്ന കായികാധ്യാപകന്റെ  ചിറകിലേറി  6, 8 എന്നീ ക്ലാസുകളിലെ തിരഞ്ഞടുത്ത വിദ്യാർത്ഥിനികൾക്കായി സമ്മർ വെക്കേഷൻ വോളിബോൾ കോച്ചിങ്ങ് ക്യാമ്പിന് തുടക്കമായി.ജില്ലാ പഞ്ചായത്ത്  മാറഞ്ചേരി ഡിവിഷൻ മെമ്പർ എ കെ സുബൈർ ക്യാമ്പ് ഉദ്ഘാടനം ചെയ്തു.പിടിഎ പ്രസിഡണ്ട് പ്രസാദ് ചക്കാലക്കൽ അധ്യക്ഷനായി. മാറഞ്ചേരി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് അബ്ദുൾ അസീസ്സ് ,മുൻ പ്രസിഡണ്ട് സെമിറ ഇളയോടത്ത്,എസ്എംസി ചെയർമാൻ അജിത്ത് താഴത്തേൽ,  എം ടി എ  പ്രസിഡണ്ട് ഖദീജ മൂത്തേടത്ത്,പിടിഎ മെമ്പർമാരായ ഖാലിദ് മംഗലത്തേൽ, അരവിന്ദൻ ,അധ്യാപകരായ സജി ജോസഫ്,ശശിധരൻ, ജയേഷ്, അജിത ടീച്ചർ, വൽസൻ എന്നിവർ സംബന്ധിച്ചു. സ്കൂൾ പ്രിൻസിപ്പാൾ ശ്രീകല ടീച്ചർ സ്വാഗതവും എച്ച്എം സരസ്വതി ടീച്ചർ നന്ദിയും പറഞ്ഞു.