28 September 2023 Thursday

സൗദിയിൽ വാഹനാപകടം: ഒരു കുടുംബത്തിലെ ആറ് സഹോദരങ്ങൾ മരിച്ചു

ckmnews



മദീന∙ തായിഫ്, അൽ ബാഹ മേഖലയുമായി ബന്ധിപ്പിക്കുന്ന റോഡിലുണ്ടായ വാഹനാപകടത്തിൽ ഒരു കുടുംബത്തിലെ ആറ് സഹോദരങ്ങൾ മരിച്ചു. റീം, സാലിം, മുഹമ്മദ്, സൗദ്, യഹ്‌യ, ഹംദാൻ എന്നിവരാണ് മരിച്ചത്. സൗദി പൗരനായ അഹമ്മദ് അൽ ഗാംദിയും കുടുംബവുമാണ് അപകടത്തിൽപ്പെട്ടത്.  


മദീനയിൽ നിന്ന് അൽബാഹയിലേക്ക് മടങ്ങുന്നതിനിടെയാണ് അപകടമുണ്ടായത്. മരിച്ചവരുടെ മാതാപിതാക്കളും മറ്റു മൂന്നു സഹോദരങ്ങളും ഗുരുതരാവസ്ഥയിലാണ്. ഇവരെ തീവ്രപരിചരണ വിഭാഗത്തിലേക്കു മാറ്റി. റിനാദ്, മുനീറ,സുൽത്താൻ എന്നിവർക്കാണ് പരുക്കേറ്റത്. രണ്ടാമത്തെ വാഹനത്തിന്റെ ഡ്രൈവറും അപകടത്തിൽ മരിച്ചതായാണു റിപ്പോർട്ട്. അപകടത്തിൽ നിന്ന് നാല് വയസ്സുകാരി രക്ഷപ്പെട്ടതായും പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.