19 April 2024 Friday

കുന്നംകുളം കാണിപ്പയ്യൂർ ആനായ്ക്കലിൽ മധ്യ വയസ്കനെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി

ckmnews


കുന്നംകുളം :കുന്നംകുളം കാണിപ്പയ്യൂർ ആനായ്ക്കലിൽ മധ്യ വയസ്കനെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. കാണിപ്പയ്യൂർ ആനായ്ക്കൽ ചൂണ്ടപുരക്കൽ ഗിരീഷ്‌ (62) നെയാണ്‌ ആനായ്ക്കലിലെ വീട്ടിലെ കിടപ്പ്‌ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്‌. കിടപ്പ്‌ മുറിയിലെ കട്ടിലിൽ കിടക്കുന്ന നിലയിലാണ്‌ മൃതദേഹം കണ്ടെത്തിയത് . മൂന്ന് ദിവസത്തിലധികം പഴക്കമുള്ള നിലയിലാണ്‌ മൃതദേഹം കണ്ടെത്തിയത്‌.വീട്ടിൽ നിന്നും ദുർഗ്ഗന്ധം വമിച്ചതോടെ പ്രദേശവാസികൾ നടത്തിയ തിരച്ചിലിലാണ്‌ മൃതദേഹം കണ്ടെത്തിയത്‌. മരിച്ച ഗിരീഷ്‌ വീട്ടിൽ തനിച്ചായിരുന്നു താമസം.