19 April 2024 Friday

അടിസ്ഥാന സൗകര്യമില്ല:ആരോഗ്യ കേന്ദ്രത്തില്‍ എത്തുന്ന രോഗികള്‍ വലയുന്നു

ckmnews

*അടിസ്ഥാന സൗകര്യമില്ല ;വെളിയംകോട് ഫിഷറീസ് ഡിസ്‌പെൻസറിയിൽ രോഗികൾ വലയുന്നു* 


എരമംഗലം:വെളിയംങ്കോട് പഞ്ചായത്തിലെ 15 ആം  വാർഡിൽ സ്ഥിതി ചെയ്യുന്ന ഫിഷറീസ് ഡിസ്‌പെൻസറിയില്‍ അടിസ്ഥാന സൗകര്യങ്ങൾ ഇല്ലാത്തത് രോഗികളെ വലക്കുന്നു.കോവിഡ് 19 ന്റെ പശ്ചാതലത്തിൽ കൊറോണ പടർന്നുപിടിക്കുന്ന സാഹചര്യത്തിൽ വെളിയംകോട് പഞ്ചായത്തിലെ തീരദേശ മേഖലയിൽ ഏറെ തിരക്ക് അനുഭവപ്പെടുന്ന ഡിസ്‌പെൻസറിയാണിത്. അയൽ ജില്ലയിൽ നിന്നും അടുത്ത പഞ്ചായത്തുകളിൽ നിന്നുമായി ദിനംപ്രതി നൂറ്കണക്കിന്  രോഗികളും കൂട്ടിരിപ്പുകാരും വണ്ടി ഡ്രൈവർമാരടക്കം നൂറിൽ പരം ആളുകളാണ് ഇവിടെ എത്തി ചേരുന്നത് പ്രശ്സ്തനായ ത്വക്ക് രോഗവിദഗ്ദൻ ഇവിടെ രോഗികളെ പരിശോധിക്കുന്നതാണ് തിരക്ക് വർദ്ധിക്കാൻ കാരണമാവുന്നത്.കാലത്ത് ഏഴ് മണി മുതൽ നൂറ് ടോക്കനുകളാണ് വിതരണം ചെയ്യുന്നത്.ഇക്കാരണത്താൽ പുറത്ത് കാത്തു നിൽക്കുന്ന രോഗികൾക്ക്  ടോക്കൺ നമ്പർ കാണാൻ സാധിക്കാത്ത  രീതിയിലാണ് നിലവിൽ  LED സ്ക്രീൻ.(കൊറോണ വരുന്നതിന് മുൻപ് ചില ദിവസങ്ങളിൽ 300 ടോക്കൺ വരെ ആയിരുന്നു ) ഇത് മിക്ക ദിവസവും ഒൻമ്പത് മണിക്ക് മുമ്പായി അവസാനിക്കുന്നതിനാൽ അത്രയും നേരത്തെ തന്നെ ഇവിടെ തിരക്ക് അനുഭവപ്പെടുന്നു. മിക്ക ദിവസങ്ങളിലും ഇവിടെ പോലീസ് എത്തിയാണ് തിരക്കുകൾ നിയന്ത്രിക്കുന്നത് രോഗികളുടെ എണ്ണം വർദ്ധിച്ചതിനാൽ ഒരു വാച്ച് മാൻ ഗെയ്റ്റ് അടച്ച് മുഴുവൻ രോഗികളെയും പുറത്തു നിർത്തുകയും ക്രമപ്രകാരം കയറ്റി വിടുകയും ചെയ്യുന്നു എന്നാൽ ഇവിടെ പുറത്ത് ഒരു കാർ ഷെഡിനുള്ളിലാണ് ഇത്രയും ആളുകൾ ഇരിക്കാൻ ഇരിപ്പിടം പോലും ഇല്ലാതെ സാമൂഹിക അകലം പോലും പാലിക്കാതെ തിക്കും തിരക്കും കൂട്ടുന്നത്.പഞ്ചായത്തിന്റെ മെയിന്റൻസ് ഫണ്ട് ഉപയോഗിച്ച് അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കി രോഗികൾക്ക് അശ്വാസമാകണമെന്നാണ് പരിസരവാസികൾ ഒന്നടങ്കം അഭിപ്രായപ്പെടുന്നത്


റിപ്പോർട്ട്

അറമുഖൻ സോനാരെ ...