20 April 2024 Saturday

ജെഎൻയുവിൽ ദി കേരള സ്റ്റോറി പ്രദർശിപ്പിക്കും; എ ബി വി പി

ckmnews


ജെഎൻയുവിൽ ദി കേരള സ്റ്റോറി പ്രദർശിപ്പിക്കുമെന്ന് എ ബി വി പി. എന്നാൽ പ്രദർശനം തടയുമെന്ന് ഇടത് വിദ്യാർത്ഥി സംഘടനകൾ അറിയിച്ചു. ഇന്ന് വൈകിട്ട് 4 മണിക്കാണ് കേരള സ്റ്റോറി എ ബി വി ബി പ്രദർശിപ്പിക്കാനൊരുങ്ങുന്നത്. സർവകലാശാലയിലെ ഓഡിറ്റോറിയത്തിലാണ് പ്രദര്ശിപ്പിക്കുക

കേരളത്തിലെ നിർബന്ധിത മത പരിവർത്തനവും ലൗ ജിഹാദും വ്യക്തമാക്കുന്ന ചിത്രമാണ് ദി കേരള സ്റ്റോറി എന്നാണ് എ ബി വി പി അറിയിച്ചത്. എന്നാൽ തടയുമെന്ന് എസ്എഫ്ഐ വ്യക്തമാക്കി.

എന്നാൽ കേരള സ്റ്റോറി സിനിമയുടെ റിലീസ് തടയണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജി ഇന്ന് സുപ്രിം കോടതിയിൽ പരാമർശിക്കപ്പെട്ടു. വിദ്വേഷ പ്രസംഗത്തിനെതിരായ കേസുകൾ പരിഗണിക്കുന്ന ജസ്റ്റിസ് കെഎം ജോസഫിന്റെ കോടതിയിലാണ് കേസ് പരിഗണനക്ക് എത്തിയത്.


എന്നാൽ വിദ്വേഷ പ്രസംഗത്തിനൊപ്പം ഈ കേസ് കേൾക്കാനാവില്ലെന്ന് ജസ്റ്റിസ് കെഎം ജോസഫ് നിലപാടെടുത്തു. ആവശ്യമെങ്കിൽ സെൻസർ ബോർഡ് അനുമതിക്കെതിരെ ഹൈക്കോടതിയിൽ പോകാൻ സുപ്രീംകോടതി നിർദേശിച്ചു.