25 April 2024 Thursday

ചങ്ങരംകുളം ഒതളൂരിൽ അടഞ്ഞ് കിടന്ന വീട് കുത്തി തുറന്ന് മോഷണം നാല് പവൻ സ്വർണ്ണവും 15000 രൂപയും കവർന്നു

ckmnews



ചങ്ങരംകുളം:ഒതളൂരിൽ അടഞ്ഞ് കിടന്ന വീട് കുത്തി തുറന്ന് നാല് പവൻ സ്വർണ്ണവും 15000 രൂപയും കവർന്നു.ഒതളൂരിൽ താമസിക്കുന്ന 

തെക്കത്ത് വളപ്പിൽ ഷാഹിദയുടെ വീട്ടിലാണ് മോഷണം നടന്നത്.ഒരാഴ്ചയായി വീട്  അടഞ്ഞുകിടക്കുകയായിരുന്നു.അടുത്തുള്ള വീട്ടിൽ നിന്ന്  മൺവെട്ടി,തേങ്ങ പൊളിക്കുന്ന ഉപകരണം എന്നിവ എടുത്താണ് വീടിന്റെ മുൻവശത്തെ വാതിൽ കുത്തിത്തുറന്ന് മോഷണം നടത്തിയത്.രണ്ട് വളകൾ,ഒരു അരഞ്ഞാണം അടക്കം നാല് പവൻ തൂക്കം വരുന്ന ആഭരണവും അലമാരയിൽ സൂക്ഷിച്ച15000 രൂപയും മോഷണം പോയതായി പരാതിയിൽ

പറയുന്നുണ്ട്.സംഭവത്തിൽ ചങ്ങരംകുളം പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു