25 April 2024 Thursday

മോദി സർക്കാരിനെ താഴെ ഇറക്കും വരെ പോരാട്ടം നടത്തേണ്ടത് രാജ്യത്തെ തൊഴിലാളികളുടെ ആവശ്യം:അഡ്വ. സിദ്ധീഖ് പന്താവൂർ

ckmnews


ചങ്ങരംകുളം:സാധാരണക്കാരുടെയും തൊഴിലാളികളുടെയും ഒരു പ്രശ്നത്തിലേക്കും ശ്രദ്ധ കാണിക്കാതെ കോർപറേറ്റുകൾക്ക് വേണ്ടി മാത്രം ഭരണം നടത്തിക്കൊണ്ടിരിക്കുന്ന തൊഴിലാളി വിരുദ്ധ മോദി സർക്കാരിനെ താഴെ ഇറക്കും വരെ സമര പോരാട്ടം നടത്തേണ്ടത് രാജ്യത്തെ തൊഴിലാളികളുടെ കൂടി ആവശ്യമാണെന്ന് മലപ്പുറം ജില്ലാ കോൺഗ്രസ് ജനറൽ സെക്രട്ടറി അഡ്വ. സിദ്ധീഖ് പന്താവൂർ പറഞ്ഞു.ചങ്ങരംകുളത്ത് ഐഎൻടിയുസി മെയ്ദിന ആഘോഷ പരിപാടികൾ ഉദ്‌ഘാടനം ചെയ്തു സംസാരിക്കുക ആയിരുന്നു അദ്ദേഹം.പിടി ഖാദർ അധ്യക്ഷത വഹിച്ചു.ഹുറൈർ കൊടക്കാട്ട്, എംടി ശരീഫ് മാസ്റ്റർ, അബ്ദു കിഴിക്കര, മജീദ് പാവിട്ടപ്പുറം, മുഹമ്മദ് ശരീഫ്, ഷമീർ ചമയം,ഹസീബ് കോക്കൂർ,യാഹു തുടങ്ങിയവർ സംസാരിച്ചു.