25 April 2024 Thursday

കോവിഡ് ബാധിച്ച് ചികിത്സയില്‍ കഴിഞ്ഞ പൊന്നാനി സ്വദേശി മരിച്ചു

ckmnews



പൊന്നാനി:കൊവിഡ് പോസിറ്റീവായി ചികിത്സയില്‍ കഴിഞ്ഞ പുതുപൊന്നാനി സ്വദേശി മരിച്ചു.പുതുപൊന്നാനി കിണർ സ്റ്റോപ്പ് പരിസരം താമസിക്കുന്ന പുതുപറമ്പിൽ അബു ആണ് ചികിത്സയില്‍ ഇരിക്കെ മരിച്ചത്.പൊന്നാനി ലൈവ് ചാനല്‍ കെപി അശറഫിന്റെ പിതാവാണ്.മഞ്ചേരി മെഡിക്കൽ കോളേജിൽ കൊവിഡ് ചികിത്സയിൽ ആയിരുന്നു.പനിയെ തുടർന്ന് നടത്തിയ കൊവിഡ് പരിശോധനയിൽ പോസിറ്റീവ് സ്ഥിരീകരിച്ചതിനെ തുടർന്നാണ് ഇദ്ദേഹത്തെ മഞ്ചേരി മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചത്