29 March 2024 Friday

മുസ്ലിം ലീഗിനെ നിരോധിക്കണമെന്ന ഹർജി സുപ്രീംകോടതി തള്ളി

ckmnews


ന്യൂഡൽഹി: മുസ്ലിം ലീഗ് ഉൾപ്പെടെ മതപരമായ പേരുകളും ചിഹ്നങ്ങളും ഉപയോഗിക്കുന്ന പാർട്ടികളെ നിരോധിക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജി സുപ്രീംകോടതി തള്ളി. ഹർജിക്കാരന് ഹൈക്കോടതിയെ സമീപിക്കാമെന്ന് വ്യക്തമാക്കിയാണ് ഹർജി തള്ളിയത്. ജസ്റ്റിസ് എം ആർ ഷാ, ജസ്റ്റിസ് അഹ്സനുദ്ദീൻ അമാനുള്ള എന്നിവരടങ്ങിയ ബെഞ്ചാണ് ഹർജി പരിഗണിച്ചത്. ഹർജി പിൻവലിക്കാൻ അനുവദിക്കണമെന്നുള്ള ഹർജിക്കാരന്‍റെ ആവശ്യം കോടതി പരിഗണിച്ചു.


യുപി ശിയാ വഖഫ് ​ബോർഡിന്റെ മുൻ ചെയർമാൻ വസീം റിസ്വിയാണ് ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗ്, ഹിന്ദു ഏകതാദൾ തുടങ്ങിയ പാർട്ടികൾക്കെതിരെ സുപ്രിംകോടതിയിൽ ഹർജി നൽകിയത്. 1951ലെ ജനപ്രാതിനിധ്യ നിയമത്തിലെ 29 എ, 123(3), 123 (3എ) വകുപ്പുകൾ കാണിച്ചായിരുന്നു ഹർജി. മതത്തിന്റെ അടിസ്ഥാനത്തിൽ വോട്ട് ചോദിക്കുന്നത് നിരോധിക്കുന്നതാണ് നിയമം. സു​പ്രീം​കോ​ട​തി അ​ഭി​ഭാ​ഷ​ക​ൻ ഗൗ​ര​വ് ഭാ​ട്ടി​യ ആ​ണ് റി​സ്വി​ക്ക് വേ​ണ്ടി ഹാ​ജ​രാ​യ​ത്.

അ​സ​ദു​ദ്ദീ​ൻ ഉ​വൈ​സി​യു​ടെ എഐ​എം​ഐ​എമ്മിന് വേണ്ടി മു​ൻ അ​റ്റോ​ണി ജ​ന​റ​ൽ കെ കെ വേ​ണു​ഗോ​പാ​ലാണ് ഹാ​ജ​രാ​യത്. ഇ​തേ ആ​വ​ശ്യ​ത്തി​ന് സമാന ഹർജി ഡ​ൽ​ഹി ഹൈ​ക്കോ​ട​തി​യി​ൽ സമർപ്പിച്ചിട്ടുണ്ടെന്ന് കെ കെ വേ​ണു​ഗോ​പാൽ ചൂണ്ടിക്കാട്ടി. ഇതിനാൽ ഹർജി സുപ്രീംകോടതി തള്ളണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഹർജി പിൻവലിക്കാമെന്നാണ് ഹർജിക്കാരൻ പറയുന്നതെന്ന് ജസ്റ്റിസ് ഷാ മറുപടി നൽകി.


മ​ത​നാ​മ​ങ്ങ​ളും മ​ത​ചി​ഹ്ന​ങ്ങ​ളും ഉ​പ​യോ​ഗി​ക്കു​ന്ന ബി​ജെ​പി അ​ട​ക്ക​മു​ള്ള നി​ര​വ​ധി പാ​ർ​ട്ടി​ക​ളു​ടെ പ​ട്ടി​ക ത​ങ്ങ​ൾ സ​മ​ർ​പ്പി​ച്ചി​ട്ടു​ണ്ടെ​ന്നും അ​വ​രെ​യും ഈ ​കേ​സി​ൽ ക​ക്ഷി​ക​ളാ​ക്ക​ണ​മെ​ന്നും മ​ത​ചി​ഹ്ന​മാ​യ താ​മ​ര ഉ​പ​യോ​ഗി​ക്കു​ന്ന ബിജെ​പി അ​തി​ലൊ​രു ക​ക്ഷി​യാ​ണെ​ന്നും മാർച്ചിൽ ഹര്‍ജി പരിഗണിച്ചപ്പോൾ മു​സ്ലിം ലീ​ഗി​ന് വേ​ണ്ടി ഹാ​ജ​രാ​യ മുതിർന്ന അഭിഭാഷകൻ ദു​ഷ്യ​ന്ത് ദ​വെ ബോ​ധി​പ്പി​ച്ചിരുന്നു.


ഹർജിയിൽ കഴിഞ്ഞ വർഷം സെപ്റ്റംബറിൽ സുപ്രീംകോടതി തിരഞ്ഞെടുപ്പ് കമീഷന്‍റെ നിലപാട് ചോദിച്ചിരുന്നു. 1951ലെ ജനപ്രാതിനിധ്യ നിയമപ്രകാരം മതപരമായ പേരുകളിൽ രാഷ്ട്രീയ പാർട്ടികൾ രജിസ്റ്റർ ചെയ്യുന്നതിന് തടസമില്ലെന്നായിരുന്നു കമ്മീഷന്റെ മറുപടി