29 March 2024 Friday

വാണിജ്യ എൽപിജി സിലിണ്ടറുകളുടെ വില കുറച്ചു

ckmnews

വാണിജ്യ എൽപിജി സിലിണ്ടറുകളുടെ വില കുറച്ചു


ന്യൂഡൽഹി∙ വാണിജ്യ എൽപിജി സിലിണ്ടറുകളുടെ വില കുറച്ച് എണ്ണ കമ്പനികൾ. 19 കിലോ ഗ്രാം ഭാരമുള്ള വാണിജ്യ എൽപിജി സിലിണ്ടറിന് ഇന്ന് മുതൽ 171.50 രൂപയാണ് കുറഞ്ഞത്. ഡൽഹിയിൽ 19 കിലോ ഗ്രാം ഭാരമുള്ള വാണിജ്യ എൽപിജി സിലിണ്ടറിന് ഇന്ന് 1856.50 രൂപയാണ്. അതേസമയം, ഗാർഹിക ആവശ്യത്തിനുള്ള എൽപിജി സിലിണ്ടറുകളുടെ വിലയിൽ മാറ്റമില്ല.


കൊൽക്കത്തയിൽ 19 കിലോ ഗ്രാം ഭാരമുള്ള വാണിജ്യ എൽപിജി സിലിണ്ടറിന് വില 1960.50 രൂപയായി കുറഞ്ഞു. നേരത്തെ ഇത് 2132 രൂപയായിരുന്നു. മുംബൈയിൽ നേരത്തെ 1980 രൂപയായിരുന്നത് 1808 രൂപയായും  കുറഞ്ഞു.



മാർച്ച് ഒന്നിന് വാണിജ്യ സിലിണ്ടറകൾക്ക് 350.50 രൂപയും ഗാർഹിക ആവശ്യങ്ങൾക്കുള്ള സിലിണ്ടറുകൾക്ക് 50 രൂപയും വർധിപ്പിച്ചിരുന്നു. ഈ സാമ്പത്തിക വർഷാരംഭത്തിൽ വാണിജ്യ സിലിണ്ടറുകൾക്ക് 92 രൂപ കുറച്ചിരുന്നു.