19 April 2024 Friday

സൗജന്യ സിലിണ്ടറുകള്‍ മുതൽ ഏകീകൃത സിവില്‍ കോഡ് വരെ; കർണാടക തെരഞ്ഞെടുപ്പിനുള്ള പ്രകടന പത്രിക പുറത്തിറക്കി ബിജെപി

ckmnews


കര്‍ണാടക:       കർണാടക നിയമസഭാ തെരഞ്ഞെടുപ്പിനുള്ള പ്രകടന പത്രിക പുറത്തിറക്കി ബിജെപി. സംസ്ഥാനത്ത് ഏകീകൃത സിവില്‍ കോഡ് നടപ്പാക്കുമെന്ന് പാര്‍ട്ടി വാഗ്ദാനം ചെയ്യുന്നു. ബിപിഎല്‍ കാര്‍ഡ് ഉടമകള്‍ക്ക് മൂന്ന് പാചക വാതക സിലിണ്ടറുകള്‍ സൗജന്യമായി നല്‍കും. ഇതുകൂടാതെ എല്ലാ വാര്‍ഡുകളിലും അടല്‍ ആഹാര്‍ കേന്ദ്രം സ്ഥാപിക്കുമെന്നും എല്ലാ ബിപിഎല്‍ കാര്‍ഡുടമകള്‍ക്കും പോഷകാഹാര പദ്ധതിയില്‍ അരലിറ്റര്‍ നന്ദിനി പാല്‍ നല്‍കുമെന്നും പ്രകടന പത്രികയില്‍ പറയുന്നു.


7 ‘A’ മുന്‍നിര്‍ത്തിയാണ് ബിജെപിയുടെ പ്രചാരണം. അന്ന, അക്ഷര, ആരോഗ്യ, അഭിവൃദ്ധി, ആദയ, അഭയ എന്നിവ ഇതില്‍ ഉള്‍പ്പെടുന്നു. ഇതോടൊപ്പം സംസ്ഥാനത്ത് പാവപ്പെട്ടവര്‍ക്ക് 10 ലക്ഷം വീടുകള്‍ നല്‍കുമെന്ന് ബിജെപി പ്രഖ്യാപിച്ചിട്ടുണ്ട്. സാമൂഹ്യനീതി ഫണ്ട് പദ്ധതി പ്രകാരം എസ്സി-എസ്ടി സ്ത്രീകള്‍ക്ക് അഞ്ച് വര്‍ഷത്തേക്ക് 10,000 രൂപ സ്ഥിര നിക്ഷേപം വാഗ്ദാനം ചെയ്തു. ബിജെപി ദേശീയ അധ്യക്ഷന്‍ ജെപി നദ്ദ, മുഖ്യമന്ത്രി ബൊമ്മൈ, മുന്‍ മുഖ്യമന്ത്രി ബിഎസ് യെദ്യൂരപ്പ എന്നിവര്‍ ചേര്‍ന്നാണ് പാര്‍ട്ടി പ്രകടന പത്രികയായ ‘പ്രജാധ്വനി’ പുറത്തിറക്കിയത്.