28 March 2024 Thursday

കുണ്ട്കടവ് ടാക്സി സ്റ്റാന്റില്‍ ഡ്രൈവര്‍മാര്‍ക്ക് യൂത്ത് ലീഗ് തൂവാലകള്‍ വിതരണം ചെയ്തു

ckmnews

*കുണ്ട് കടവ് ടാക്സി സ്റ്റാൻഡിലെ ഡ്രൈവർമാർക്ക് യൂത്ത് ലീഗ് തൂവാല നൽകി*


പുറങ്ങ് : കൊറോണ പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി മാറഞ്ചേരി പഞ്ചായത്ത് മുസ്‌ലിം യൂത്ത് ലീഗ് കമ്മിറ്റിയുടെ നേതൃത്വത്തിൽ  പുറങ്ങ് കുണ്ട്കടവ് ടാക്സി സ്റ്റാൻഡിലെ ഡ്രൈവർമാർക്ക് തൂവാല നൽകി . പൊന്നാനി നിയോജക മണ്ഡലം മുസ്‌ലിം യൂത്ത് ലീഗ് പ്രസിഡണ്ട് കെ.സി.ശിഹാബ് ഉദ്ഘാടനം ചെയ്തു . പഞ്ചായത്ത് മുസ്‌ലിം ലീഗ് സെക്രട്ടറിമാരായ  ടി. മുസ്ഥഫ , കെ.നൗഷാദ് , മണ്ഡലം യൂത്ത് ലീഗ് വൈസ് പ്രസിഡണ്ട് കെ.വി.റഫീഖ് , പഞ്ചായത്ത് യൂത്ത് ലീഗ് ജനറൽ സെക്രട്ടറി കെ.എം.അബ്ദുൽ ഹന്നാൻ മാരാമുറ്റം , ട്രഷറർ ഷമീം പുറങ്ങ് , സീനിയർ വൈസ് പ്രസിഡണ്ട് ശെരീഖ് പനമ്പാട് , വൈസ് പ്രസിഡണ്ട് ജുബൈർ പടിഞ്ഞാറ്റുമുറി , സെക്രട്ടറി മിസ്ഹബ് വടമുക്ക് , ഹാരിസ് പുക്കയിൽ , എ.കെ .അബ്ദുൽ മജീദ് ,റഹീം മാരാമുറ്റം , ഫൈസൽ പുറങ്ങ് , നൗഫൽ, സുബൈർ, ജംഷീർ  എന്നിവർ സംബന്ധിച്ചു