29 March 2024 Friday

കേരള പ്രവാസിസംഘം പൊന്നാനി ഏരിയകമ്മറ്റി സാഹയാന ധർണ്ണ നടത്തി

ckmnews

കേരള പ്രവാസിസംഘം പൊന്നാനി ഏരിയകമ്മറ്റി സാഹയാന ധർണ്ണ നടത്തി


പൊന്നാനി:കേരള പ്രവാസി സംഘം സംസ്ഥാന കമ്മറ്റിയുടെ ആഹ്വാന പ്രകാരം കേന്ദ്ര സർക്കാറിന്റെ പ്രവാസിവിരുദ്ധ നയങ്ങൾക്കെതിരെ പൊന്നാനി ഏരിയ കമ്മറ്റിയുടെ നേതൃത്വത്തിൽ മാറഞ്ചേരിയിൽ സാഹയാന ധർണ്ണ നടത്തി.പ്രവാസി പ്രവർത്തനങ്ങൾക്ക് കേന്ദ്ര വിഹിതം നൽക്കുക,പ്രവാസി വകുപ്പ് രൂപീകരിക്കുക,സമഗ്രമായ കുടിയേറ്റ നിയമം നടപ്പിലിക്കുക,കേന്ദ്ര സർക്കാറിന്റെ ഒത്താശയോടെ പ്രവാസികളെ ദ്രോഹിക്കുന്ന ആകാശ കൊള്ളക്ക് പരിഹാരം കാണുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് കൊണ്ട് നടന്ന മാർച്ച് അഡ്വക്കറ്റ് സുരേഷ് ബാബു  ഉദ്ഘാടനം ചെയ്തു.ഏരിയ പ്രസിഡന്റ് സക്കരിയ പൊന്നാനിയുടെ അധ്യക്ഷതയിൽ നടന്ന ധർണ്ണയീൽ പു ക സ എരിയ പ്രസിഡന്റ്  റിയാസ് പഴഞ്ഞി മുഖ്യ പ്രഭാഷണം നടത്തി.സി പി എം മാറഞ്ചേരി ലോക്കൽ സെക്രട്ടറി എപി  വാസു പ്രവാസി സംഘം ഏരിയ സെക്രട്ടറി മൻസൂറലി,ട്രഷറർ  എം   മുസ്തഫ, ഗഫൂർ എന്നിവർ സംസാരിച്ചു.ശ്രീരാജ്.സക്കറിയ പെരുമ്പടപ്പ് ദിനേശൻ നാസർ പൊറ്റാടി. എന്നിവർ ധർണ്ണക്ക് നേതൃത്വം നൽകി