25 April 2024 Thursday

മന്ത്രി പുത്രന്‍മാരുടെ സമാന്തര ഭരണമാണ് സംസ്ഥാനത്ത് നടക്കുന്നത്:കെകെ സുരേന്ദ്രന്‍

ckmnews


ചങ്ങരംകുളം:മന്ത്രി പുത്രന്മാരുടെ സമാന്തര ഭരണമാണ് സംസ്ഥാനത്ത് നടക്കുന്ന തെന്ന് ബിജെപി പാലക്കാട് മേഖലാ വൈസ് പ്രസിഡണ്ട് കെ കെ സുരേന്ദ്രൻ പറഞ്ഞു.മന്ത്രി കെ ടി ജലീൽ രാജിവെക്കണമെന്നാവശ്യപ്പെട്ട് ചങ്ങരംകുളം വില്ലേജ് ഓഫീസിനു മുന്നിൽ യുവ മോർച്ച പൊന്നാനി നിയോജക കമ്മിറ്റി സംഘടിപ്പിച്ച ധർണ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു സുരേന്ദ്രന്‍.രാജ്യദ്രോഹക്കുറ്റത്തിന് ഒരു മന്ത്രിയെ ചോദ്യം ചെയ്യുന്ന സാഹചര്യം  ഇന്ത്യയുടെ ചരിത്രത്തിൽ ആദ്യമാണെന്നും എന്നിട്ടും  മന്ത്രിയെ സംരക്ഷിക്കുന്നത് ആർക്ക് വേണ്ടി ആണെന്ന്  മുഖ്യമന്ത്രി വ്യക്തമാക്കണം പാണക്കാട് ശിഹാബ് തങ്ങൾ പറഞ്ഞാൽ രാജിവയ്ക്കാമെന്ന് ജലീലിനെ പ്രസ്താവന കഴിഞ്ഞ 14 വർഷമായി സിപിഎമ്മിൽ തുടരുന്ന ജലീൽ ഇപ്പോഴും പിണറായി വിജയനല്ല തന്റെ നേതാവ് പാണക്കാട് തങ്ങൾ ആണെന്ന് തെളിയിച്ചിരിക്കുകയാണെന്നും സുരേന്ദ്രന്‍ കൂട്ടിച്ചേര്‍ത്തു.പ്രസിഡണ്ട് രാഹുൽ പന്താവൂർ അധ്യക്ഷതവഹിച്ചു.ബിജെപി മണ്ഡലം പ്രസിഡൻറ് പ്രസാദ് പടിഞ്ഞാക്കര യുവമോർച്ച ജില്ലാ ജനറൽ സെക്രട്ടറി അനീഷ് മൂക്കുതല  ശ്രീനി വാരനാട് .സുധാകരൻ നന്നംമുക്ക്   വിപിൻ കോക്കുർ'പിവി അജിലേഷ് എന്നിവർ പ്രസംഗിച്ചു.