29 March 2024 Friday

പാറമേക്കാവ് വിഭാഗത്തിൽ പഞ്ചവാദ്യത്തിൽ പങ്കെടുക്കുന്ന വാദ്യകലാകാരന്മാർക്ക് ഇലത്താളം നൽകി

ckmnews


പെരുമ്പിലാവ്:പൂരങ്ങളുടെ പൂരമായ തൃശൂർ പൂരത്തിന് പാറമേക്കാവ് വിഭാഗത്തിൽ പഞ്ചവാദ്യത്തിൽ പങ്കെടുക്കുന്ന കടവലൂരിലെ വാദ്യ കലാകാരൻമാരാർക്ക് ഇലത്താളം നൽകി.

കടവല്ലൂർ സ്വദേശികളായ സനീഷ്,കുട്ടൻ,കാട്ടകാമ്പാൽ സ്വദേശി അപ്പു എന്നിവർക്കാണ് ഇലത്താളം നൽകിയത്.

കടവല്ലൂർ ശ്രീരാമസ്വാമി ക്ഷേത്ര സന്നിധിയിലാണ് ചടങ്ങ് സംഘടിപ്പിച്ചത്.

 ചടങ്ങിൽ കൊച്ചിൻ ദേവസ്വം മെമ്പർ പ്രേമൻ ചൂണ്ടലത്ത്, ദേവസ്വം ഓഫീസർമാരായ ബിജു കടവല്ലൂർ, പ്രശാന്ത് ആർ. നായർ , ക്ഷേത്ര ഉപദേശക സമിതി അംഗങ്ങൾ,നാട്ടുകാരും പങ്കെടുത്തു. ഇലതാള നിർമ്മാണത്തിൽ പ്രശസ്തരായ കടവല്ലൂർകൊപ്പറമ്പത്ത് കുമാരനും അദ്ദേഹത്തിന്റെ മകൻ രാധാകൃഷ്ണനുമാണ് പുതിയ ഇലതാളം വാദ്യ കലാകാരന്മാർക്ക് നൽകിയത്.

ഇലത്താള നിർമ്മാതാക്കളെ കൊച്ചിൻ ദേവസ്വം ബോർഡ് മെമ്പർ പ്രേമരാജ് ചൂണ്ടലാത്ത് പൊന്നാട അണിയിച്ച് ആദരിച്ചു.