16 April 2024 Tuesday

ആലംകോട് കക്കിടിപ്പുറം റോഡ് റബറൈസ് ചെയ്യാന്‍ 6.65 കോടി അനുവദിച്ചു

ckmnews

ആലംകോട് കക്കിടിപ്പുറം റോഡ് റബറൈസ് ചെയ്യാന്‍ 6.65 കോടി അനുവദിച്ചു


ചങ്ങരംകുളം:ആലംകോട് കക്കിടിപ്പുറം റോഡ് റബറൈസ് ചെയ്യാന്‍ 6.65 കോടി അനുവദിച്ചു.പൊന്നാനി നിയോജകമണ്ഡലത്തിലെ വിവിധ പദ്ധതികള്‍ക്കാണ് തുക അനുവദിച്ച് ഭരണാനുമതിയായത്.782.60 ലക്ഷം രൂപയുടെ പദ്ധതിക്കാണ് താലൂക്കില്‍ ഭരണാനുമതി നല്‍കിയത്.



ചങ്ങരംകുളം - കുറ്റിപ്പാല ഉണ്ണിനമ്പൂതിരി റോഡ് BMBC പ്രവൃത്തികള്‍ (നബാര്‍ഡ് RIDF - 6.65 കോടി രൂപ), 

ഫിഷറീസ് ഹാര്‍ബര്‍ വകുപ്പ്

1.വെളിയങ്കോട് ഗ്രാമം - ലക്ഷംവീട് കോളനി റോഡ് - വെളിയങ്കോട് ഗ്രാമപഞ്ചായത്ത് 32.10 ലക്ഷം

2. തെക്കേതട്ടുപറമ്പ് - വടക്കേത്തട്ട്പറമ്പ് റോഡ്    - പെരുമ്പടപ്പ് ഗ്രാമപഞ്ചായത്ത് 21.30 ലക്ഷം

3.വടക്കേത്തട്ട് പറമ്പ് - വെളിയങ്കോട് അതിര്‍ത്തി റോഡ് - പെരുമ്പടപ്പ് ഗ്രാമപഞ്ചായത്ത് 3.90 ലക്ഷം

4. അയ്യോട്ടിച്ചിറ ആനപ്പടി റോഡ് - വെളിയങ്കോട് ഗ്രാമപഞ്ചായത്ത് 18.70 ലക്ഷം

5. പുത്തന്‍പള്ളി കുഴപ്പുള്ളി ഗ്രൗണ്ട് റോഡ്  - പെരുമ്പടപ്പ് ഗ്രാമപഞ്ചായത്ത് 23.20 ലക്ഷം

6. പെരുമ്പടപ്പ് കുഴപ്പുള്ളി - അമ്പലക്കടവ് റോഡ് - പെരുമ്പടപ്പ് ഗ്രാമപഞ്ചായത്ത് 18.40 ലക്ഷം

 

(ആകെ 782.60 ലക്ഷംരൂപ) രൂപയുടെ പദ്ധതിക്കാണ് ഭരണാനുമതി നല്‍കിയത്.പദ്ധതി അടിയന്തരമായി സാങ്കേതിക അനുമതി നേടി ടെണ്ടര്‍ ചെയ്ത് പ്രവൃത്തി നടത്തുന്നതിന് സ്പീക്കര്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കി.