28 September 2023 Thursday

ഡോ.എൻ ഗോപാലകൃഷ്ണൻ അന്തരിച്ചു

ckmnews



ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയന്റിഫിക് ഹെറിറ്റേജ് സ്ഥാപകനും പ്രഭാഷകനും സിഎസ്‌ഐആർ മുൻ സീനിയർ സയന്റിസ്റ്റുമായിരുന്ന ഡോ.എൻ ഗോപാലകൃഷ്ണൻ അന്തരിച്ചു. 67 വയസായിരുന്നു. സംസ്‌കാരം ഇന്ന് 11 മണിക്ക് മേക്കര തുളു ബ്രാഹ്‌മണ സമാജം ശ്മശാനത്തിൽ നടക്കും. 



ഒരു മാസമായി ഹൃദ്രോഗത്തിന് ചികിത്സയിലായിരുന്ന ഗോപാലകൃഷ്ണൻ ഇന്നലെ വൈകീട്ടോടെയാണ് കുഴഞ്ഞുവീഴുന്നത്. ഉടൻ ആശുപത്രിയിലെത്തിച്ചുവെങ്കിൽ രാത്രി എട്ട് മണിയോടെ അന്ത്യം സംഭവിക്കുകയായിരുന്നു.