23 April 2024 Tuesday

യുഡിഎഫ് കടവല്ലൂർ പഞ്ചായത്തിലേക്ക് പ്രതിഷേധ മാർച്ച് നടത്തി

ckmnews

യുഡിഎഫ് കടവല്ലൂർ പഞ്ചായത്തിലേക്ക് പ്രതിഷേധ മാർച്ച് നടത്തി


കടവല്ലൂർ:കടവല്ലൂർ മണ്ഡലം യു ഡി എഫ് കമ്മറ്റി നേതൃത്വത്തിൽ പെരുമ്പിലാവിൽ നിന്നും കടവല്ലൂർ പഞ്ചായത്ത് ഓഫീസിലേക്ക് മാർച്ച് സംഘടിപ്പിച്ചു.യു ഡി എഫ് മണ്ഡലം ചെയർമാൻ ഫൈസൽ കാഞ്ഞിരപ്പിള്ളി നേതൃത്വം നൽകിയ കടവല്ലൂർ പഞ്ചായത്ത് ഓഫീസ് ധർണ്ണയുടെ ഉദ്ഘാടനം ഇന്ത്യൻ യൂണിയൻ മുസ്ലീം ലീഗ് സംസ്ഥാന പ്രവർത്തകസമിതി അംഗം ഇ. പി കമറുദ്ദീൻ  നിർവ്വഹിച്ചു.പഞ്ചായത്ത് മെമ്പർമാരായ എം.എച്ച്.ഹക്കീം,നാസർ ,നിഷ അരേകത്ത് ,ശ്യാംജിത രാജൻ,യുഡിഎഫ് അംഗങ്ങളായ

പി കെ ദേവദാസ് ,എം എം അബ്ദുൾ,കെ കമറുദ്ദീൻ  , നാസർ കടവല്ലൂർ

ഗഫൂർ പള്ളികുളം, അബു മുസ്ലിയാർ,സ്മിതമുരളി,എൻ ഹൈദ്രലി  , മഹേഷ് തിപ്പിലശ്ശേരി, റസാക്ക് മണിയർക്കോട് തുടങ്ങിയവർ പങ്കെടുത്തു.