24 April 2024 Wednesday

ആലംകോട് ഗ്രാമപഞ്ചായത്തിലേക്ക് യുഡിഎഫ് പ്രതിഷേധ മാർച്ചും ധർണ്ണയും നടത്തി

ckmnews

ആലംകോട് ഗ്രാമപഞ്ചായത്തിലേക്ക് യുഡിഎഫ് പ്രതിഷേധ മാർച്ചും ധർണ്ണയും നടത്തി


ചങ്ങരംകുളം:സംസ്ഥാന സർക്കാരിന്റെ നികുതി ഭീകരതക്കെതിരെ ആലംകോട് ഗ്രാമപഞ്ചായത്തിലേക്ക് യുഡിഎഫ് പ്രതിഷേധ മാർച്ചും ധർണ്ണയും നടത്തി.ചങ്ങരംകുളം മുസ്ലിംലീഗ് ഓഫീസിന് മുൻവശത്ത് നിന്ന് ആരംഭിച്ച പ്രതിഷേധ മാർച്ച് പഞ്ചായത്തിന് മുൻവശത്ത് ചങ്ങരംകുളം പോലീസ് തടഞ്ഞു.കെട്ടിട നികുതിയും പെർമിറ്റ് ഫീസും ചരിത്രത്തിലില്ലാത്ത രീതിയിൽ വർദ്ധിപ്പിച്ച് ജനങ്ങളെ കൊള്ളയടിക്കുകയിണ് പിണറായി സർക്കാർ ചെയ്യുന്നതെന്നും സാധാരണക്കാരന്താങ്ങാവുന്നതിലും അപ്പുറമാണ് ഈ കൊള്ളയെന്നും ധർണ്ണ ഉദ്ഘാടനം ചെയ്ത ഇഫ്തിക്കാറുദ്ധീൻ പറഞ്ഞു.എംകെ അൻവർ അധ്യക്ഷത വഹിച്ച പരിപാടിക്ക് പിടി ഖാദർ സ്വാഗതം പറഞ്ഞു.പിപി യൂസഫലി,സിഎം യൂസഫ്,അബ്ദുസലാം എന്ന കുഞ്ഞു,ഷാനവാസ് വട്ടത്തൂർ,ഹക്കീം പെരുമുക്ക്,സികെ അഷറഫ്,പികെ അബ്ദുള്ളക്കുള്ളി,മണി മാഷ്,ഷെരീഫ് മാഷ്,ഹുറൈർ കൊടക്കാട്,ഇആർ ലിജേഷ്,സുജിത ഒതളൂർ,അമാൻ അബ്ദു,മജീദ് പാവിട്ടപ്പുറം,അലി ആലംകോട് തുടങ്ങിയവർ സംസാരിച്ചു