29 March 2024 Friday

സംസ്ഥാനത്ത് ഇന്ന് 4351 പേര്‍ക്ക് കോവിഡ്

ckmnews


തിരുവനന്തപുരം:സംസ്ഥാനത്ത് ഇന്ന് 4351 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു.സംസ്ഥാനത്ത് കോവിഡ് 4000 കടക്കുന്നത് ഇതാദ്യമാണ്. അതെ സമയം സമ്പർക്കത്തിലൂടെ രോഗബാധ ഉണ്ടായത് 3730 പേർക്കാണ്. സ്ഥിതി ആശങ്കാജനകമെന്ന് മുഖ്യമന്ത്രി പത്രസമ്മേളനത്തിൽ വ്യക്തമാക്കി. 71 ആരോഗ്യ പ്രവർത്തകർക്ക് രോഗം സ്ഥിരീകരിച്ചു. അതെ സമയം 351 പേരുടെ രോഗം എവിടെ നിന്നാണ് വന്നതെന്ന് കണ്ടെത്താനായില്ല. സംസ്​ഥാനത്ത്​ 34314 പേര്‍ കോവിഡ്​ ബാധിച്ച്‌​ ചികിത്സയിലുണ്ട്​.