16 April 2024 Tuesday

സഹകരണ ബാങ്കിങ് മേഖലയില്‍ ജീവനക്കാരുടെ പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണണമെന്നാവശ്യപ്പെട്ട് പ്രതിഷേധ തപാലയച്ചു

ckmnews


എടപ്പാൾ :സഹകരണ ബേങ്കിംഗ് മേഖലയിലെ ജീവനക്കാരുടെ വിവിധ പ്രശ്നങ്ങൾക്ക് എത്രയും പെട്ടന്ന് പരിഹാരം കാണണമെന്ന് ആവിശ്യപെട്ട് സിഇഒ പൊന്നാനി താലൂക് കമ്മിറ്റിയുടെ നേതൃത്വത്തിൽ സർക്കാരിന് പ്രതിഷേധ തപാലയച്ചു.സഹകരണ വകുപ്പ് മന്ത്രിക്ക് ആദ്യ കത്തയച്ച് സിഇഒ മലപ്പുറം ജില്ലാ സെക്രട്ടറി ഉമ്മർ ടിയു ഉദ്ഘാടനം ചെയ്തു. പൊന്നാനി താലൂക് പ്രസിഡന്റ്‌ ശറഫുദ്ധീൻ എം അധ്യക്ഷത വഹിച്ചു.മുസ്തഫ കരിമ്പനക്കൽ, റഷീദ് പിടി, പത്തിൽ സിറാജ്, സജീർ എംഎം, സത്താർ നടുവട്ടം,ഷൈജു നെല്ലിശ്ശേരി, അക്ബർ പിവി, ഷാഫി യുകെ എന്നിവർ പ്രസംഗിച്ചു