24 April 2024 Wednesday

110 കെവി ലൈനിന്റെ ടവർ നിലം പൊത്തി:തൃശ്ശൂരും മലപ്പുറത്തും വൈദ്യതി മുടങ്ങി

ckmnews

110 കെവി ലൈനിന്റെ ടവർ നിലം പൊത്തി:തൃശ്ശൂരും മലപ്പുറത്തും വൈദ്യതി മുടങ്ങി


ചങ്ങരംകുളം:കഴിഞ്ഞ ദിവസം ഉണ്ടായ കനത്ത കാറ്റിലും മഴയിലും 110 കെവി ലൈനിന്റെ ടവർ നിലം പൊത്തിയതിനെ തുടർന്ന് തൃശ്ശൂർ ജില്ലയുടെ വടക്കൻ മേഖലയിലും മലപ്പുറം ജില്ലയുടെ തെക്കൻ മേഖലയിലും  വിവിധ ഭാഗങ്ങളിൽ വൈദ്യതി പൂർണ്ണമായും മുടങ്ങി.ഇന്നലെ വൈകിയിട്ട് വീശിയടിച്ച കാറ്റിലാണ് പുന്നയൂർക്കുളം സബ് സ്റ്റേഷനിലേക്ക് വരുന്ന ചെമ്മന്നൂർ വടക്കേകുന്നിലെ കുണ്ടൻ കോളിൽ സ്ഥിതി ചെയ്തിരുന്ന ഹൈടെൻഷൻ ലൈനിന്റെ പ്രധാന ടവറുകളിൽ ഒന്ന് നിലം പൊത്തിയത്.കുന്നംകുളം സബ് സ്റ്റേഷനിൽ നിന്ന് പുന്നയൂർക്കുളത്തേക്ക് വരുന്ന 110 കെവിയുടെ രണ്ട് ലൈൻ താങ്ങി നിർത്തുന്ന പ്രധാന ടവറാണ് നിലം പൊത്തിയത്.ടവർ വീണതോടെ മലപ്പുറം ജില്ലയിലെ വെളിയംകോട് പെരുമ്പടപ്പ് ആലംകോട് നന്നംമുക്ക് തൃശ്ശൂർ ജില്ലയിലെ പുന്നയൂർ,വടക്കേകാട്,പുന്നയൂർക്കുളം പഞ്ചായത്തുകളിൽ വൈദ്യുതി ബന്ധം പൂർണ്ണമായും നിലച്ചു.ടവർ നിവർത്താൻ സമയം എടുക്കുമെന്നതിനാൽ വൈദ്യുതി തടസം പൂർണ്ണമായും മാറാൻ ദിവസങ്ങൾ കഴിയണം.ടവർ ഉയർത്തുന്നതിനായി കെഎസ്ഇബിയിലെ ഉന്നത ഉദ്ധ്യോഗസ്ഥർ ഇന്ന് സ്ഥലത്ത് എത്തും.പുന്നയൂർക്കുളം സബ് സ്റ്റേഷനിലെ വൈദ്യുതി നിലച്ചതോടെ ഗുരുവായൂർ പൊന്നാനി എടപ്പാൾ സബ് സ്റ്റേഷനുകളിൽ നിന്ന് തൃശ്ശൂർ മലപ്പുറം ജില്ലയുടെ അതിർത്തി പ്രദേശങ്ങളിൽ ഭാഗികമായി വൈദ്യുതി വിതരണം ചെയ്യാനുള്ള ശ്രമത്തിലാണ് കെഎസ്ഇബി