19 April 2024 Friday

പെരുമ്പിലാവ് ഒറ്റപ്പിലാവിൽ പ്ലസ് ടു വിദ്യാർത്ഥിനിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

ckmnews

പെരുമ്പിലാവ് ഒറ്റപ്പിലാവിൽ

പ്ലസ് ടു വിദ്യാർത്ഥിനിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി


പെരുമ്പിലാവ്: ഒറ്റപ്പിലാവ് സ്വദേശി കുളപ്പുള്ളി വീട്ടിൽ രൂപേഷ് - പ്രിയ ദമ്പതികളുടെ മകൾ നന്ദനയെയാണ് (16)  വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. 


ചൊവ്വാഴ്ച  വൈകിട്ട് 4 മണിയോടെയാണ് സംഭവം.സംഭവ സമയത്ത് രക്ഷിതാക്കൾ വീട്ടിലുണ്ടായിരുന്നില്ല. സംഭവം ശ്രദ്ധയിൽപ്പെട്ട ഉടനെ പെരുമ്പിലാവിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.മൃതദേഹം

കുന്നംകുളം താലൂക്ക് ആശുപത്രിയിലെക്ക് മാറ്റി.കുന്നംകുളം പോലീസ് നടപടികൾ സ്വീകരിച്ചു ,


പോസ്റ്റ്മോർട്ട നടപടികൾക്ക് ശേഷം

ബുധനാഴ്ച മൃതദേഹം ബന്ധുക്കൾക്ക് വിട്ടുകൊടുക്കും. ചാലിശ്ശേരി സ്കൂളിലെ പ്ലസ് ടു വിദ്യാർത്ഥിനിയാണ് നന്ദന.