29 March 2024 Friday

ആരോഗ്യ വകുപ്പിന്റെയും പോലീസിന്റെയും പരിശോധന ശക്തം എടപ്പാളില്‍ റഷ്യയില്‍ നിന്ന് മടങ്ങി കറങ്ങി നടന്നയാള്‍ക്ക് നോട്ടീസ് നല്‍കി

ckmnews

ആരോഗ്യ വകുപ്പിന്റെയും പോലീസിന്റെയും പരിശോധന ശക്തം


എടപ്പാളില്‍ റഷ്യയില്‍ നിന്ന് മടങ്ങി കറങ്ങി നടന്നയാള്‍ക്ക് നോട്ടീസ് നല്‍കി


എടപ്പാള്‍:കൊറോണ ഭീതിയുടെ പശ്ചാതലത്തില്‍ ആരോഗ്യ വകുപ്പിന്റെയും പോലീസിന്റെയും പരിശോധന ശക്തമാക്കി.ആരോഗ്യ വകുപ്പിന്റെയും സര്‍ക്കാരിന്റെ നിര്‍ദേശങ്ങള്‍ പാലിക്കാതെ നടക്കുന്നവരെ കണ്ടെത്തുന്നതിനും ഇത്തരക്കാര്‍ക്കെതിരെ കര്‍ശന നടപടകള്‍ സ്വീകരിക്കുന്നതിനുമാണ് ആരോഗ്യവകുപ്പും പോലീസും ചേര്‍ന്ന് പരിശോധന നടത്തുന്നത്.കഴിഞ്ഞ ദിവസം എടപ്പാള്‍ ഭാഗത്ത് നടന്ന പരിശോധനയില്‍ റഷ്യയിലും പിന്നീട് ഡല്‍ഹിയിലും പോയി വന്ന ശേഷം ആരോഗ്യ വകുപ്പ് നല്‍കിയ നിര്‍ദേശങ്ങള്‍ പാലിക്കാതെ കറങ്ങിയ ആള്‍ക്ക് ആരോഗ്യവകുപ്പ് നോട്ടീസ് നല്‍കി.വരും ദിവസങ്ങളിലും പരിശോധന തുടരുമെന്നും വിദേശത്ത് നിന്ന് എത്തിയവര്‍ നിയമം കര്‍ശനമായി പാലിക്കണമെന്നും മുന്നറിയിപ്പ് ലംഘിക്കുന്നവര്‍ക്ക് നിയമനടപടി നേരിടേണ്ടി വരുമെന്നും ആരോഗ്യവകുപ്പ് ഉദ്ധ്യോഗസ്ഥര്‍ പറഞ്ഞു