29 March 2024 Friday

വേളയാട്ട് കളരിയിൽ പുനരുദ്ധാരണ പ്രവർത്തികളുടെ ഉൽഘാടനവും കുടുംബ സംഗമവും നടന്നു.

ckmnews

വേളയാട്ട് കളരിയിൽ പുനരുദ്ധാരണ പ്രവർത്തികളുടെ ഉൽഘാടനവും കുടുംബ സംഗമവും നടന്നു.


ചങ്ങരംകുളം:പള്ളിക്കര ശ്രീ വേളയാട്ട് കളരിയിൽ രണ്ടു ദിവസങ്ങളിലായി വിവിധ പരിപാടികളോടെ  ദോഷപരിഹാര കർമ്മങ്ങളും,പുനരുദ്ധാരണ പ്രവർത്തികളുടെ ഉൽഘാടനവും കുടുംബ സംഗമവും നടന്നു. ചിര പുരാതനവും,പൂർവസൂരികളുടെ മഹത്തായ പാരമ്പര്യം കൊണ്ടും,ജന്മകർമ്മങ്ങൾകൊണ്ടും,അനുഗ്രഹീതമായ  പുണ്യസ്ഥലത്തെ കൂടിച്ചേരൽ വേറിട്ട അനുഭവമായിരുന്നു.കുടുംബ സംഗമത്തിന് സെക്രട്ടറി ശ്രീധരൻ വേളയാട്ട് സ്വാഗതം പറഞ്ഞു.യോഗത്തിൽ രാജു വി.കെ. അധ്യക്ഷത വഹിച്ചു. കൃഷ്ണൻ മാസ്റ്റർ വി.കെ പ്രവർത്തന റിപ്പോർട്ടും ഭാവി ഉദ്ദേശ്യ ലക്ഷ്യങ്ങളെ കുറിച്ചും വിശദീകരിച്ചു. എല്ലാ കുടുംബാംഗങ്ങളുടെയും ആൽമർത്ഥമായ പിന്തുണയും അഭ്യർഥിച്ചു.ഷണ്മുഖൻ മാസ്റ്റർ വേളയാട്ട് കളരിയിലെ പണിക്കന്മാർ നാടിന് നൽകിയ സംഭാവനകളെ കുറിച്ചും,ഓരോ തലമുറയെയും താവഴികളെ  കുറിച്ചും,വേളയാട്ട് കളരിയുടെ ചരിത്ര പ്രാധാന്യത്തെക്കുറിച്ചും പ്രമാണങ്ങളുടെ  അടിസ്‌ഥാനത്തിൽ വിശദീകരിച്ചു. കാലത്തിന്റെ കുത്തൊഴുക്കിൽ അകന്ന ഇഴകൾ അടുപ്പിക്കേണ്ടത് കാലം നമ്മോട് ആവശ്യപ്പെടുന്നുണ്ടെന്നും സൂചിപ്പിച്ചു. ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്നപരിഹാര ക്രിയകളെ കുറിചും അവയെല്ലാം എന്താണെന്നും എല്ലാവർക്കും മനസ്സിലാവുന്ന തരത്തിൽ രഘു വി.കെ വിശദീകരിച്ചു.വേളയാട്ട് കളരിയുടെ അഭ്യുദയകാംക്ഷിയും 'ഭാരതീയ ദർശനങ്ങളുടെ' ഉന്നതിക്കുവേണ്ടി നിതാന്തജാഗ്രതയോടെ പ്രവർത്തിക്കുകയും,- ജീവ കാരുണ്യ പ്രവർത്തനങ്ങൾക്ക്  നേതൃത്വം നൽകുന്ന-ചങ്ങരംകുളത്തിന്റെ  സ്വകാര്യ അഹങ്കാരവുമായ ഡോക്ടർ സർ കൃഷ്ണനെ പൊന്നാടയണിയിക്കുകയും,  സ്നേഹദരം സമർപ്പിക്കുകയും ചെയ്തു.മുഖ്യാഥിതിയുടെ സരളവും ലളിതവുമായ അനുഗ്രഹപ്രഭാഷണം ഏവരിലും ഗതകാലസ്മരണകളുണർത്തി.യോഗത്തിൽ പങ്കെടുത്തവർക്കും, മുഖ്യാഥിതിക്കും, പരിപാടി വിജയപ്രദമാക്കുന്നതിനു വേണ്ടി പ്രയത്നിച്ച എല്ലാവർക്കും മണികണ്ഠൻ വേളയാട്ട് നന്ദി പ്രകാശിപ്പിച്ചു. തുടർന്ന് കുട്ടികളുടെയും, മുതിർന്നവരുടെയും വിവിധ കലാ പരിപാടികൾക്കു ശേഷം അവസാനിച്ചു.