25 April 2024 Thursday

മത്സ്യബന്ധനത്തിന് പോയ വള്ളം മറിഞ്ഞ് അപകടത്തില്‍ പെട്ടവരെ മത്സ്യബന്ധന തൊഴിലാളികള്‍ രക്ഷപ്പെടുത്തി

ckmnews



പൊന്നാനി:മത്സ്യ ബന്ധനത്തിനിടെ കടലില്‍ വള്ളം മറിഞ്ഞു.അപകടത്തില്‍ പെട്ട മത്സ്യ തൊഴിലാളികളെ സംഭവം ശ്രദ്ധയില്‍ പെട്ട മത്സ്യതൊഴിലാളികള്‍ തന്നെ രക്ഷപ്പെടുത്തി.പൊന്നാനിയിൽനിന്ന്‌ മത്സ്യബന്ധനത്തിനു പോയ മബ്റൂഖ് വള്ളമാണ് മത്സ്യബന്ധനം കഴിഞ്ഞ് തിരിച്ചുവരുന്നതിനിടെ താനൂർ ഭാഗത്ത് വെച്ച് അപകടത്തിൽപ്പെട്ടത്ശക്തമായ തിരയിൽ വള്ളം മറിയുകയും,വള്ളത്തിലെ മൂന്ന് തൊഴിലാളികൾ കടലിൽ അപകടത്തിൽപ്പെടുകയും ചെയ്തിരുന്നു.വള്ളംമറിഞ്ഞത് ശ്രദ്ധയിൽപ്പെട്ടതോടെ സമീപത്തുണ്ടായിരുന്ന താനൂരിലെ വാദിസലാം വള്ളത്തിലെ തൊഴിലാളികൾ സംഭവസ്ഥലത്തെത്തി മൂവരെയും രക്ഷപ്പെടുത്തുകയായിരുന്നു.