28 March 2024 Thursday

കുന്നംകുളം പാറേമ്പാടത്ത് ബുള്ളറ്റും ബസും കൂട്ടിയിടിച്ച് 2 പേര്‍ക്ക് പരിക്ക്

ckmnews

കുന്നംകുളം : കുന്നംകുളം പാറേമ്പാടത്ത് ബുള്ളറ്റും ബസും കൂട്ടിയിടിച്ച് രണ്ട് പേര്‍ക്ക് പരിക്കേറ്റു .കോഴിക്കോട് സ്വദേശികളായ അഫ്രിന്‍ (23) , ദേവദത്ത് (22) എന്നിവര്‍ക്കാണ് പരിക്കേറ്റത് .തിങ്കളാഴ്ച്ച പുലര്‍ച്ച 1 മണിയോടെയാണ് അപകടം ഉണ്ടായത്.പരിക്കേറ്റ യുവാക്കളെ കുന്നംകുളം താലൂക്ക് ആശുപത്രിയിലും പിന്നീട് തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു.