19 April 2024 Friday

കളരിപ്പയറ്റിൽ വടിവീശി റെക്കോർഡിട്ട ഫഹദ് ചിയ്യാനൂരിനെ മോഡേൺ ക്ളബ്ബ് പ്രവർത്തകർ അനുമോദിച്ചു

ckmnews

കളരിപ്പയറ്റിൽ വടിവീശി റെക്കോർഡിട്ട ഫഹദ് ചിയ്യാനൂരിനെ മോഡേൺ ക്ളബ്ബ് പ്രവർത്തകർ അനുമോദിച്ചു


ചങ്ങരംകുളം:കളരിപ്പയറ്റിൽ മിന്നൽ വേഗത്തിൽ വടിവീശി ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡിൽ ഇടം നേടിയ ചങ്ങരംകുളം ചിയ്യാനൂർ സ്വദേശിയായ ഫഹദിനെ ചിയ്യാനൂർ മോഡേൺ ക്ളബ്ബ് പുരസ്കാരം നൽകി അനുമോദിച്ചു.ചിയ്യാനൂർ സ്വദേശി തരിയത്ത് അബൂബക്കറിന്റെ മകനായ ഫഹദ് ആണ് മിന്നൽ വേഗത്തിൽ വടി ചുഴറ്റി ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡിൽ ഇടം പിടിച്ചത്.പിതാവും ഗുരുനാഥനുമായ അബൂബക്കറിൽ നിന്ന് ചെറുപ്രായത്തിൽ തന്നെ കളരി മുറകൾ അഭ്യസിച്ചിട്ടുള്ള ഫഹദിന്റെ മെയ് വഴക്കവും വേഗതയും കാഴ്ചക്കാരെ വിസ്മയിപ്പിക്കുന്നതാണ്.30 സെക്കന്റിൽ 47 തവണ അതിവേഗം വടി ചുഴറ്റി വീശിയാണ് ഫഹദ് ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ് സ്വന്തമാക്കിയത്.ഗാനങ്ങൾ എഴുതുകയും പാടുകയും ചെയ്യുന്ന ഫഹദ് ആയോധന കലകൾക്കൊപ്പം ഒരു ആസ്വാദന കലാകാരൻ കൂടിയാണ്.പെരുന്നാൾ ദിനത്തിൽ ക്ളബ്ബ് പരിസരത്ത് നടന്ന അനുമോദന ചടങ്ങിൽ ക്ളബ്ബ് ഭാരവാഹികളും നാട്ടുകാരും പങ്കെടുത്തു